University News
പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ
ആറാം സെമസ്റ്റർ ബിഎ ഡിഗ്രി (റെഗുലർ /സപ്ലിമെന്‍ററി), ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ, പ്രൊജക്ട് മൂല്യനിർണയം, വൈവവോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളജിൽ വച്ച്നടത്തും.

മ്യൂസിക് ഏഴിന് ഹിന്ദി /ഫംഗ്ഷണൽ ഹിന്ദി നാളെ, ഏഴ്, 10 ഇസ്‌ലാമിക് ഹിസ്റ്ററി – നാളെയും മറ്റന്നാളും

ആറാം സെമസ്റ്റർ ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് /ജിയോളജി /ഫോറസ്റ്ററി /ബി കോം / ബിബിഎ ഡിഗ്രി (ഏപ്രിൽ 2025) പരീക്ഷകളുടെ , പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ, നാളെ മുതൽ വിവിധ കോളജുകളിൽ നടക്കും. വിഷയംതിരിച്ചുള്ള വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ

മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നാലാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (മെയ് 2025) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

പരീക്ഷാഫലം

നാലാം സെമസ്റ്റർ പി ജി പ്രൈവറ്റ് രജിസ്ട്രേഷൻ (അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി 202022 അഡ്മിഷൻ റഗുലർ/സപ്ളിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) , ഏപ്രിൽ 2024 പരീക്ഷ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത വിദ്യാർഥികളുടെ പരീക്ഷാഫലം , സ്കൂൾ ഓഫ് ലൈഫ് ലേണിംഗ് വിഭാഗത്തിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 17 വരെ സ്വീകരിക്കുന്നതാണ്

അഫിലിയേറ്റഡ് കോളജിലെയും പഠന വകുപ്പുകളിലെയും സ്പോർട്സ് ഗ്രേസ് മാർക്കിന് അർഹരായ ബിരുദ / ബിരുദാനന്തര / പ്രഫഷണൽ കോഴ്സ് വിദ്യാർഥികളുടെ വിശദാംശങ്ങൾ ക്ഷണിക്കുന്നു.

202425 അക്കാഡമിക് വർഷത്തെ കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജിലെയും പഠന വകുപ്പുകളിലെയും സ്പോർട്സ് ഗ്രേസ് മാർക്കിന് അർഹരായ ബിരുദ / ബിരുദാനന്തര / പ്രഫഷണൽ കോഴ്സ് വിദ്യാർഥികളുടെ വിശദാംശങ്ങൾ ക്ഷണിക്കുന്നു .

നിശ്ചിത പ്രഫോർമയിൽ തയാറാക്കിയ വിശദാംശങ്ങൾ അതത് സ്ഥാപനങ്ങളിലെ കായിക വിഭാഗം മേധാവിയുടെ ശുപാർശയിൻമേൽ പ്രിൻസിപ്പൽ / പഠന വകുപ്പ് മേധാവി / കോഴ്‌സ് ഡയറക്ടർ സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. നിശ്ചിത പ്രഫോർമയിലുള്ള വിശദാംശങ്ങൾ, അർഹരായ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റിന്‍റെ പകർപ്പ് , സംസ്‌ഥാന / ദേശീയ / അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ ലഭിച്ചവരുടെ മെറിറ്റ് സർട്ടിഫിക്കറ്റിന്‍റെ പ്രിൻസിപ്പൽ / പഠന വകുപ്പ് മേധാവി / കോഴ്‌സ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം അപേക്ഷകൾ കായിക വിദ്യാഭ്യാസ ഡയറക്ടറുടെ മാങ്ങാട്ട്പറമ്പിലുള്ള കാര്യാലയത്തിൽ ( Ph . No . 0497 2784615 ) ഏപ്രിൽ മൂന്നിന് വൈകുന്നേരം അഞ്ചിന് മുൻപായി നേരിട്ട് സമർപ്പിക്കേണ്ടതാണ് .
കൂടാതെ , പ്രിൻസിപ്പൽ / പഠന വകുപ്പ് മേധാവി / കോഴ്‌സ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയ അപേക്ഷാ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രഫോർമയുടെ വേർഡ് ഫോർമാറ്റ് ഡോക്യൂമെന്‍റ് [email protected] എന്ന ഇമെയിൽ വഴി അയക്കേണ്ടതാണ്. ഒന്ന്, രണ്ട്, മൂന്ന് വർഷ വിദ്യാർഥികളുടെ ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ വർഷം തിരിച്ച് പ്രത്യേകം സമർപ്പിക്കേണ്ടതാണ്.

ഒരു അധ്യയന വർഷത്തിൽ ഒരു വിദ്യാർഥിക്ക് അർഹമായ എല്ലാ സ്പോർട്സ് ഗ്രേസ് മാർക്കും ഉൾപ്പെടുത്തി കൊണ്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത് വൈകി ലഭിക്കുന്ന അപേക്ഷകളും ഭാഗികമായി ലഭിക്കുന്ന അപേക്ഷകളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പ്രഫോർമ dpe.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ് .