പിഎച്ച്ഡി പ്രവേശനം: അപേക്ഷിക്കാനുള്ള അവസാന തീയതി 10 ന്
കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2025 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 10 വരെ നീട്ടി. ഇംഗ്ലീഷ് വിഭാഗത്തിലേക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.താത്പര്യമുള്ളവർ സർവകലാശാല വെബ് സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് (https://research.kannuruniversity.ac.in) സന്ദർശിക്കുക.
കണ്ണൂർ സർവകലാശാല ഹിന്ദി വിഭാഗത്തിൽ (നീലേശ്വരം കാന്പസ്) താത്കാലികാടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ നാലിന് രാവിലെ 10.30ന് ഡിപ്പാര്‍ട്ട്മെന്റില്‍ നടക്കുന്ന ഇന്റർവ്യൂവിൽ അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 8921288025 ,9526900114.
പ്രായോഗിക /വാചാ പരീക്ഷകൾ
ആറാം സെമസ്റ്റർ ബിഎസ്സി മൈക്രോബയോളജി /ബയോകെമിസ്ട്രി/മാത്തമാറ്റിക്സ് /ഹോം സയൻസ് / ഫിസിക്സ് /സുവോളജി/ഇലക്ട്രോണിക്സ് /ബോട്ടണി /ജോഗ്രാഫി / ബിബിഎ ടിടിഎം /ബിടിടിഎം /ബിബിഎഎഎച്ച് ഡിഗ്രി (ഏപ്രിൽ 2025) പരീക്ഷകളുടെ പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ, നാളെ മുതൽ വിവിധ കോളജുകളിൽ നടക്കും. വിഷയം തിരിച്ചുള്ള വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ആറാം സെമസ്റ്റർ ബിഎ ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ, പ്രൊജക്ട് മൂല്യനിർണയം, വൈവവോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളജിൽ നടത്തും.
1. മലയാളം നാലുമുതൽ ആറുവരെ
2. ഹിസ്റ്ററി / സോഷ്യൽ സയൻസ് ഹിസ്റ്ററി അഞ്ച്, ആറ്
3. അഫ്സൽ ഉൽ ഉലമ (അറബിക്) നാല്,അഞ്ച്
4. അറബിക് മൂന്നു മുതൽ ഏഴുവരെ
5. ഫിലോസഫി ആറ്,ഏഴ്
വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ ബിഎഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകൾക്ക് 10 മുതൽ 17വരെ പിഴയില്ലാതെയും 19 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .
ടൈം ടേബിൾ
പാലയാട് ,സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ എട്ട് , നാല് സെമസ്റ്റർ ബിഎഎൽഎൽബി (റെഗുലർ / സപ്ലിമെന്ററി ) മേയ് 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.