ലാബ് അസിസ്റ്റന്‍റിനെ നിയമിക്കുന്നു
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഫിസിക്സ് പഠന വകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽലാബ് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. 179 ദിവസത്തേക്കാണ് നിയമനം. ഫിസിക്സിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഉദ്യോഗാർഥികൾ മാർച്ച് മൂന്നിന് രാവിലെ 10.30 മണിക്ക് സാക്ഷ്യപത്രങ്ങളുടെ അസൽ സഹിതം എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകണം.
പരീക്ഷാഫലം
സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി) നവംബർ 2024 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്‍റെ പുനഃമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ മാർച്ച് 12ന് വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.
ഹാൾടിക്കറ്റ്
മാർച്ച് അഞ്ചിന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ എംഎ / എംകോം ഡിഗ്രി (റെഗുലർ / സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം വിദ്യാർഥികൾക്ക് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രിന്‍റ് ഔട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ.അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടതാണ്.