University News
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ഒക്ടോബർ 2024 പരീക്ഷാ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർ മൂല്യ നിർണയം / സൂക്ഷ്മപരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 10ന്

പ്രൈവറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ് കോഴ്‌സ് അഫ്‌സൽഉൽഉലമ (പ്രിലിമിനറി), അഡീഷണൽ ഓപ്ഷണൽ കോഓപ്പറേഷൻ രജിസ്ട്രേഷൻ കാർഡ്/ ബിരുദാനന്തര ബിരുദം ഐഡന്‍റിറ്റി കാർഡ്

കണ്ണൂർ സർവകലാശാല 2024 25 അധ്യയന വർഷം പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ് കോഴ്‌സ് അഫ്‌സൽഉൽഉലമ (പ്രിലിമിനറി), അഡീഷണൽ ഓപ്ഷണൽ കോഓപ്പറേഷൻ/ ബിരുദാനന്തര ബിരുദം എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ ഹിസ്റ്ററി, എംകോം. എന്നീ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ രജിസ്ട്രേഷൻ കാർഡ്/ ഐഡന്‍റിറ്റി കാർഡ് സർവ്വകലാശാല വെബ്സൈറ്റിൽ Academics >>> Private Registration >>> Print Registration Card ലിങ്കിൽ ലഭ്യമാണ്. നിർദിഷ്ട വിവരങ്ങൾ നൽകി രജിസ്ട്രേഷൻ കാർഡ്/ ഐഡന്‍റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. സംശയനിവാരണത്തിന് 0497 2715149, 184, 183 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പ്രൈവറ്റ് രജിസ്ട്രേഷൻ ബിസിഎ: പ്രായോഗിക ക്ലാസുകൾ മാർച്ച് ഒന്നു മുതൽ

കണ്ണൂർ സർവകലാശാല 2024 25 അധ്യയന വർഷം പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ബിസിഎ പ്രോഗ്രാമിന് രജിസ്ട്രേഷൻ അനുവദിച്ച വിദ്യാർഥികളുടെ, കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിലെ പ്രായോഗിക ക്ലാസുകൾ കണ്ണൂർ സർവകലാശാല, മാങ്ങാട്ടുപറമ്പ് കാംപസിലെ ഐ.ടി. പഠനവകുപ്പിൽ മാർച്ച് ഒന്നിന് തുടങ്ങും. പ്രായോഗിക ക്ലാസിനൊപ്പം ടി കോഴ്സിന്‍റെ നിരന്തര സമഗ്ര മൂല്യനിർണയവും (Continuous Comprehensive Assessment CCA) ഉൾപ്പെട്ടിരിക്കുന്നതിനാൽ ഹാജർ നിർബന്ധമാണ്. വിദ്യാർഥികൾ മാർച്ച് ഒന്നിന് രാവിലെ 10 ന് ഐടി പഠന വകുപ്പ് അധ്യക്ഷൻ സമക്ഷം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04972784535 (ഐ.ടി. പഠനവകുപ്പ്).

ഹാൾ ടിക്കറ്റ്

മാർച്ച് അഞ്ചിന് ആരംഭിക്കുന്ന ഒന്നാം വർഷ പിജി (വിദൂര വിദ്യാഭ്യാസംമേഴ്‌സി ചാൻസ് ) ജൂൺ 2024 പരീക്ഷയ്ക്കു അപേക്ഷിച്ച 2017,2018,2019 അഡ്മിഷൻ വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്നും (www.kannuruniversity.ac.in) ഡൗൺലോഡ് ചെയാവുന്നതാണ്. അപേക്ഷകർ ഹാൾ ടിക്കറ്റുകൾ പ്രിന്‍റ് എടുത്ത് ഫോട്ടോ പതിച്ചു അറ്റസ്റ്റ് ചെയ്തു ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ് .

2016 അഡ്മിഷനും അതിനു മുൻപുമുള്ള വിദ്യാർഥികൾ കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര കാംമ്പസിൽ നിന്നും ഹാൾ ടിക്കറ്റുകൾ വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതേണ്ടതാണ്. ഹാൾ ടിക്കറ്റുകൾ നാളെ മുതൽ വിതരണം ചെയ്യുന്നതാണ് .ഹാൾ ടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയവർ ഗവ. അംഗീകരിച്ച ഏതെങ്കിലും ഐഡി കാർഡ് പരീക്ഷ സമയത്ത് കൈയിൽ കരുതേണ്ടതാണ് .

പ്രായോഗിക പരീക്ഷകൾ

ഒന്നാം സെമസ്റ്റർഎംഎസ്‌സി പ്ലാന്‍റ് സയൻസ് വിത്ത് ബയോഇൻഫർമാറ്റിക്സ് ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി) ,ഒക്ടോബർ 2024 പ്രായോഗിക പരീക്ഷകൾ മാർച്ച് മൂന്നിന് പയ്യന്നൂർ കോളജിൽ വച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പയ്യന്നൂർ കാന്പസിലെ ജ്യോഗ്രഫി ഡിപ്പാർട്മെന്‍റിൽ ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രഫസർ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്‍റർവ്യൂ മാർച്ച് അഞ്ചിന് രാവിലെ 11 ന് ഡിപ്പാർട്ട്മെന്‍റിൽ വച്ച് നടക്കുന്നതായിരിക്കും. യുജിസി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതകൾ ഉള്ളവർ അസൽ പ്രമാണങ്ങൾ സഹിതം ഹാജരാകണം.