കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംപിഇഎസ് (സിബിസിഎസ്എസ് റെഗുലർ ), മേയ് 2024 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം/സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് മാർച്ച് അഞ്ചിന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2024) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പൂർണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
പ്രോജക്ട് മൂല്യ നിർണയം /വൈവ വോസി
ആറാം സെമസ്റ്റർ ബിഎ ഉറുദു ഡിഗ്രി (ഏപ്രിൽ 2025) / വൈവ വോസി 27, 28 തീയതികളിലായി ഗവ. ബ്രണ്ണൻ കോളജിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .
പരീക്ഷാ വിജ്ഞാപനം
ഒന്ന്, രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രീലിമിനറി (റെഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പ്രൈവറ്റ് രജിസ്ട്രേഷൻ ഉൾപ്പെടെ) പരീക്ഷകൾക്ക് മാർച്ച്18 മുതൽ 24 വരെ പിഴയില്ലാതെയും 25 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം (റെഗുലർ 2023 പ്രവേശനം/ സപ്ലിമെന്ററി 2020, 2021, 2022 പ്രവേശനം), ഏപ്രിൽ 2024 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും, സർവകലാശാല വെബ് സൈറ്റിൽ, Academics Private Registration Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കേണ്ടതാണ്.
അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം മാർച്ച് ഏഴിന് വൈകുന്നേരം നാലിനകം സർവകലാ ശാല താവക്കര കാന്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കണം.
അസൈൻമെന്റ് സമർപ്പിക്കുന്നവർ നിർബന്ധമായും രണ്ടാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേ ഷൻ) ഏപ്രിൽ 2024 സെഷൻ പരീക്ഷയിലെ അതാത് പേപ്പറുകൾക്ക്, രജിസ്റ്റർ ചെയ്തവരായിരിക്കണം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.