കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( സിബിസിഎസ്എസ് പിജി എസ്ഡിഇ 2019 പ്രവേശനം ) എംഎ, എംഎസ്സി, എംകോം സെപ്റ്റംബർ 2023, അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ( സിബിസിഎസ്എസ് പിജി 2020 പ്രവേശനം) എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണികേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് മാർച്ച് 28 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റർ ( സിബിസിഎസ്എസ് 2019 പ്രവേശനം ) എംഎസ്സി സൈക്കോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് ഒന്ന് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ (സിസിഎസ്എസ് യുജി 2009 മുതൽ 2013 വരെ പ്രവേശനം ) ബിഎ ഏപ്രിൽ 2021 ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.