University News
ടെക്നിക്കല്‍ അസിസ്റ്റന്‍റ് നിയമനം
കണ്ണൂർ യൂണിവേഴ്സിറ്റി ഐടി എഡ്യൂക്കേഷൻ സെന്‍ററിലെ ടെക്നിക്കല്‍ അസിസ്റ്റന്‍റ് തസ്തികയിൽ കരാര്‍ അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. യോഗ്യത: എംസിഎ/ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്. താല്പര്യമുള്ളവർ18 ന് രാവിലെ 11ന് പാലയാട് കാമ്പസിലെ ഐടി എഡ്യൂക്കേഷൻ സെന്‍ററിൽ അഭിമുഖത്തിന് ഹാജരാവണം.

ടൈം ടേബിൾ

യഥാക്രമം മാർച്ച് 12 , 13 തീയതികളിൽ ആരംഭിക്കുന്ന ആറ് , പത്ത് സെമസ്റ്റർ ബിഎഎൽഎൽബി (റെഗുലർ / സപ്ലിമെന്‍ററി ) മെയ് 2025 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബിഎഎൽഎൽബി (റെഗുലർ /സപ്ലിമെന്‍ററി) നവംബർ 2024 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്‍റെ പുനപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 21ന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.

അഫിലിയേറ്റഡ് കോളജുകളിലെയും ഐടി എഡ്യൂക്കേഷൻ സെന്‍ററുകളിലെയും രണ്ടാം സെമസ്റ്റർ എംസിഎ (റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് / മേഴ്‌സി ചാൻസ്) മെയ് 2024 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം (സപ്ലിമെന്‍ററി വിദ്യാർഥികൾക്ക് മാത്രം), സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി (മുഴുവൻ വിദ്യാർഥികൾക്കും) എന്നിവയ്ക്ക് ഓൺലൈനായി 21 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം.