12.02.2025 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിഎ, ബിബിഎ, ബികോം, ബിഎ അഫ്സൽ ഉൽ ഉലമ ബിരുദം പ്രൈവറ്റ് രജിസ്ട്രേഷൻ (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ് മെന്റ്) (2020, 2021, 2022 അഡ്മിഷനുകൾ) നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്,ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ച കഴിഞ്ഞ് 1.30 ന് (വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന്) പരീക്ഷകൾക്ക് ഹാജരാകണം. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംഎസ് സി ഫിസിക്സ് /കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോടെക്നോളജി) ഡിഗ്രി (ജോയിന്റ് സിഎസ്എസ് റഗുലർ 2022 അഡ്മിഷൻ) മേയ് 2024 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.