University News
പുനർമൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ/എംഎസ്‌സി ഡിഗ്രി (സപ്ലിമെന്‍ററി ) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

സൂക്ഷ്‌മപരിശോധന ഫലം

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംബിഎ ഡിഗ്രി ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്‌മപരിശോധന ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം: അസൈൻമെന്‍റ്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം (റഗുലർ 2022 പ്രവേശനം/ സപ്ലിമെന്‍ററി 2020, 2021 പ്രവേശനം) നവംബർ 2024 സെഷൻ, ഇന്‍റേണൽ ഇവാലുവേഷൻ അസൈൻമെന്‍റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും, സർവകലാശാല വെബ് സൈറ്റിൽ Academics > Private Registration > Assignment എന്ന ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺ‌ലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്‍റിനൊപ്പം സമർപ്പിക്കേണ്ടതാണ്.
അസൈൻമെന്‍റ് നേരിട്ട് സമർപ്പിക്കുന്നവർ സർവകലാശാല താവക്കര കാംപസിലെ സ്റ്റുഡന്‍റ്സ് അമിനിറ്റി സെന്‍ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ വിവിധ പ്രോഗ്രാമുകൾക്കായി നിശ്ചയിക്കപ്പെട്ട തീയതികളിലാണ് സമർപ്പിക്കേണ്ടത്. മറ്റു ദിവസങ്ങളിൽ അസൈൻമെന്‍റ് നേരിട്ട് സ്വീകരിക്കുന്നതല്ല. തപാൽ വഴി അയയ്ക്കുന്ന അസൈൻമെന്‍റുകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 22 ആണ്.