കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാമില്‍ (ഐടിഇപി) വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകളിലേക്ക് 11നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഇംഗ്ലീഷ് (എസ്ടി), കൊമേഴ്സ് (ഒബിസി), ഹിസ്റ്ററി (യുആര്‍), എക്കണോമിക്സ് (എസ്സി) എന്നീ വിഷയങ്ങളില്‍ ഓരോ ഒഴിവ് വീതമാണുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, 55 ശതമാനം മാര്‍ക്കോടെ ബിഎഡ്, ബന്ധപ്പെട്ട വിഷയങ്ങളിലോ എഡ്യുക്കേഷനിലോ യുജിസി നെറ്റ്/ അംഗീകൃത സ്ലെറ്റ്/ സെറ്റ് അല്ലെങ്കില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. കൊമേഴ്സിന് രാവിലെ 9.30നും ഹിസ്റ്ററിക്ക് രാവിലെ 11.30നും ഇക്കണോമിക്സിന് ഉച്ചക്ക് 12.30നും ഇംഗ്ലീഷിന് ഉച്ചക്ക് 2.30നുമാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ അന്നേ ദിവസം പെരിയ കാമ്പസിലെ ഡോ. ബി.ആര്. അംബേദ്കര്‍ ഭവനില്‍ എത്തിച്ചേരേണ്ടതാണ്. വെബ്സൈറ്റ്: www.cukerala.ac.in.
കേരള കേന്ദ്രസര്‍വകലാശാലയില്‍ പിജി: അപേക്ഷ നീട്ടി കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി എട്ടിന് രാത്രി 11.50 വരെ നീട്ടി. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി പിജി)യിലൂടെയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം. അപേക്ഷ സമര്‍പ്പിക്കാന്‍ സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in, എന്‍ടിഎ വെബ്സൈറ്റ് www.nta.ac.in എന്നിവ സന്ദര്‍ശിക്കുക. കോഴ്സുകള്‍, യോഗ്യത, പരീക്ഷാ വിവരങ്ങള്‍ എന്നിവയും ഇവിടെ നിന്നും ലഭിക്കും. ഒമ്പതിന് രാത്രി 11.50 വരെ ഫീസ് അടക്കാം. 10 മുതല്‍ 12 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. ഹെല്‍പ്പ് ഡസ്ക്: 01140759000. ഇമെയില്‍:
[email protected] 26 പിജി പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ഇതില്‍ എല്‍എല്‍എം തിരുവല്ല കാമ്പസിലും മറ്റുള്ളവ കാസര്‍ഗോഡ് പെരിയ കാമ്പസിലുമാണ് നടക്കുന്നത്. പ്രോഗ്രാമുകളും സീറ്റുകളും: എംഎ ഇക്കണോമിക്സ് (40), എംഎ ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), എംഎ ലിംഗ്വിസ്റ്റിക്സ് ആന്‍ഡ് ലാംഗ്വേജ് ടെക്നോളജി (40), എംഎഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് (40), എംഎ മലയാളം (40), എംഎ കന്നഡ (40), എംഎ പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്‍ഡ് പോളിസി സ്റ്റഡീസ് (40), എംഎസ്ഡബ്ല്യു (40), എംഎഡ് (40), എംഎസ്സി സുവോളജി (30), എംഎസ്സി ബയോകെമിസ്ട്രി (30), എംഎസ്സി കെമിസ്ട്രി (30), എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് (30), എംഎസ്സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് (30), എംഎസ്സി ജീനോമിക് സയന്‍സ് (30), എംഎസ്സി ജിയോളജി (30), എംഎസ്സി മാത്തമാറ്റിക്സ് (30), എംഎസ്സി ബോട്ടണി (30), എംഎസ്സി ഫിസിക്സ് (30), എംഎസ്സി യോഗ തെറാപ്പി (30), എല്‍എല്‍എം (40), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (30), എംബിഎ ജനറല്‍ (40), എംബിഎ ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് (40), എംകോം (40).