സെനറ്റ് തെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക മാർച്ച് അഞ്ചിന്
കണ്ണൂർ സർവകലാശാല സെനറ്റിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മണ്ഡലത്തിലെ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള വോട്ടർ പട്ടിക മാർച്ച് അഞ്ചിന് സർവകലാശാല വെബ് സൈറ്റിലും, നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിലും നോട്ടിസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാഫലം
സർവകലാശാല സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ ഒന്നാം സെമസ്റ്റർ എംഎഡ് ഡിഗ്രി (സിബിസിഎസ്എസ്) റഗുലർ, നവംബർ 2024 പരീക്ഷയുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 13.02.2025 ന് വൈകുന്നേരം അഞ്ചു വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംസിഎ, എംഎൽഐഎസ്സി, എൽഎൽഎം, എംബിഎ, എംപിഇഎസ് ഡിഗ്രി (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകളുടെ ഫലം (എംഎസ് സി മാത്തമാറ്റിക്സ് ഒഴികെ) സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 14.02.2025 വൈകുന്നേരം അഞ്ചു വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളീലെ നാലാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ അനലറ്റിക്സ് ഏപ്രിൽ 2024 (റഗുലർ 2022 അഡ്മിഷൻ) പരീക്ഷയുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 14ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം: പ്രോജക്ട് റിപ്പോർട്ട്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (റഗുലർ 2022 പ്രവേശനം, സപ്ലിമെന്ററി 2020, 2021 പ്രവേശനം) ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്ററിലെ പ്രോജക്ട് റിപ്പോർട്ട്, ആറാം സെമസ്റ്റർ തിയറി പരീക്ഷ തുടങ്ങുന്നതിനു 10 ദിവസം മുന്പ് സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.