കണ്ണൂർ സർവകലാശാലയിൽ ഓവർസിയർ (സിവിൽ), ഓവർസിയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്‍റ് എൻജിനീയർ (സിവിൽ), അസിസ്റ്റന്‍റ് എൻജിനീയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 14ന് വൈകുന്നേരം അഞ്ചിന്. വിശദവിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റ് www.kannuruniversity.ac.in ൽ ലഭ്യമാണ്. അഭിമുഖ തീയതി പിന്നീടറിയിക്കുന്നതാണ്.
സ്റ്റുഡന്‍റ് സർവീസസ് ഡയറക്ടർ ഡെപ്യൂട്ടേഷൻ നിയമനം
കണ്ണൂർ സർവകലാശാല സ്റ്റുഡന്‍റ് സർവീസസ് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. (www.kannuruniversity.ac.in). ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 21
പരീക്ഷാഫലം
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് (പിജിഡിഡിഎസ്എ) റെഗുലർ/ സപ്ലിമെന്‍ററി മെയ് 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം/ സൂക്ഷ്മ പരിശോധന/ഫോട്ടോ കോപ്പി എന്നിവയ്ക്ക് 12 വരെ അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം
മാർച്ച് 19ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പിജിഡിഎൽഡി (റഗുലർ/ സപ്ലിമെന്‍ററി) നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി ആറ് മുതൽ 11വരെയും പിഴയോടുകൂടി 13വരെയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പുനർ മൂല്യനിർണയ ഫലം
നവംബർ 2024 സെഷനിൽ നടത്തിയ എഫ്‌വൈയുജിപി ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികളുടെ വ്യക്തിഗത ഇമെയിൽ അഡ്രസിൽ ഫലം ലഭ്യമാക്കിയിട്ടുണ്ട്. മൂല്യനിർണയം പൂർത്തിയാകാത്ത പേപ്പറുകളുടെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ഫാക്കൽറ്റിസ് തെരഞ്ഞെടുപ്പ് : അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാല ഫാക്കൽറ്റിസ് പുനഃസംഘടിപ്പിക്കുന്നതിലേക്കായി വിവിധ പഠന ബോർഡുകളിൽനിന്നും ബന്ധപ്പെട്ട ഫാക്കൽറ്റികളിലേക്ക് രണ്ടു വീതം പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി ലഭിച്ച നോമിനേഷനുകളുടെ അടിസ്ഥാനത്തിൽ സാധുവായ സ്ഥാനാർഥികളുടെ അന്തിമ പട്ടിക സർവകലാശാല നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു.