പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി
കണ്ണൂർ തളാപ്പിലെ ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസിലിംഗ്, തൃക്കരിപ്പൂരിലുള്ള ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയർ മാനേജ്മെന്റ് എന്നിവിടങ്ങളിൽ 202526 അധ്യയന വർഷത്തിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി (പിജിഡിസിപിപാർട്ട് ടൈം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു സെമസ്റ്ററുകളിലായി ഒരു വർഷമാണ് കോഴ്സ് കാലാവധി. ഹൃദയാരം കമ്യൂണിറ്റി കോളജിൽ 36 സീറ്റുകളും ഫാപ്പിൻസിൽ 30 സീറ്റുകളുമാണുള്ളത്. ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദ/ബിരുദാനന്തര ബിരുദ തലത്തിൽ സൈക്കോളജി ഒരു വിഷയമായി പഠിച്ചവർക്ക് വെയിറ്റേജ് മാർക്ക് ലഭിക്കും. അപേക്ഷകൾ ഏപ്രിൽ ഒന്നു വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് കോളജുകളുമായി ബന്ധപ്പെടണം. ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസലിംഗ്. ഫോൺ: 9447278001, 8289952801, 04972708001, ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയർ മാനേജ്മെന്റ്. ഫോൺ: 9447051039.
എംഫിൽ ഇംഗ്ലീഷ് പുനഃപരീക്ഷ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എംഫിൽ ഇംഗ്ലീഷ് (2005 അഡ്മിഷൻ), നവംബർ 2008 പരീക്ഷയുടെ റിസേർച്ച് മെത്തോഡോളജി ആൻഡ് ഏരിയ ഓഫ് സ്പെഷലൈസേഷൻ പേപ്പറിന്റെ പുനഃപരീക്ഷ 2025 ഫെബ്രുവരി നാലിന് നടക്കും.
രണ്ടാം സെമസ്റ്റർ പ്രൈവറ്റ് പിജി പരീക്ഷ
മാർച്ച് അഞ്ചിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 10 മുതൽ 13 വരെയും പിഴയോടുകൂടി 15വരെയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
എംഫിൽ ഇംഗ്ലീഷ് പുനഃപരീക്ഷ ഫലം
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ എംഎസ് സി ബയോടെക്നോളജി പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റർ നവംബർ 2023 വൺ ടൈം മേഴ്സി ചാൻസ് (സിസിഎസ്എസ് സപ്ലിമെന്ററി) 20152019 അഡ്മിഷൻ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 11.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംഎ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, സോഷ്യൽ എന്റർപ്രണേർഷിപ്പ് ആൻഡ് ഡെവലപ്മെന്റ് ഏപ്രിൽ 2024 (റഗുലർ 2022 അഡ്മിഷൻ) പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന/ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 12.