വിദൂര വിദ്യാഭ്യാസം: പ്രോജക്ട് റിപ്പോർട്ട് സമർപ്പണം
കണ്ണൂർ: സർവകലാശാല വിദൂരവിദ്യാഭ്യാസം രണ്ടാം വർഷ എംഎ ഇംഗ്ലീഷ് (സപ്ലിമെന്ററി മേഴ്സി ചാൻസ് 2011 മുതൽ 2019 വരെ പ്രവേശനം) ജൂൺ 2024 സെഷൻ പരീക്ഷകളുടെ ഭാഗമായി പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കേണ്ട അർഹരായ വിദ്യാർഥികൾ ഫെബ്രുവരി 28 ന് വൈകുന്നേരം നാലിന് മുൻപായി റിപ്പോർട്ട് താവക്കര കാന്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. വിദ്യാർഥികൾ റീരജിസ്ട്രേഷൻ മെമ്മോയുടെ പകർപ്പ് റിപ്പോർട്ടിനൊപ്പം സമർപ്പിക്കേണ്ടതാണ്. പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾക്കായി സർവകലാശാലാ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകരുടെ സഹായം തേടാവുന്നതുമാണ്.
എബിസി ഐഡി അപ്ലോഡ് ചെയ്യുവാൻ വീണ്ടും അവസരം
കണ്ണൂർ സർവകലാശാലയിൽ 2021, 2022, 2023 വർഷങ്ങളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അവരുടെ എബിസി ഐഡി അപ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 13 മുതൽ 20 വരെ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകും. നിശ്ചിത സമയ പരിധിക്കുള്ളിൽ എബിസി ഐഡി തയാറാക്കി പ്രസ്തുത ലിങ്കിൽ അപ്ലോഡ് ചെയ്യേണ്ടതാണ് എബിസി ഐഡി തയാറാക്കുന്ന രീതി സംബന്ധിച്ച വിശദ വിവരം കണ്ണൂർ സർവകലാശാലയുടെ Examination പോർട്ടലിലെ Academic Bank of Credit എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.