മഞ്ചേശ്വരം സെന്റർ ഫോർ ലീഗൽ സ്റ്റഡീസിലെ ഫെബ്രുവരി 10ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എൽഎൽബി (റെഗുലർ/സപ്ലിമെന്ററി) നവംബർ 2024 പരീക്ഷകൾക്ക് ജനുവരി ഏഴു മുതൽ 10 വരെ പിഴയില്ലാതെയും 13 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
പയ്യന്നൂർ കോളജിലെ 29ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎസ്സി പ്ലാന്റ് സയൻസ് വിത്ത് ബയോ ഇൻഫർമാറ്റിക്സ് (റെഗുലർ 2024 അഡ്മിഷൻ ) ഒക്ടോബർ 2024 പരീക്ഷകൾക്ക് എട്ട് മുതൽ 10 വരെ പിഴയില്ലാതെയും 13 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന രണ്ടാംവർഷ ബിരുദാനന്തര ബിരുദം (വിദൂര വിദ്യാഭ്യാസം 2011 മുതൽ 2019 അഡ്മിഷൻ വരെ മേഴ്സി ചാൻസ്) ജൂൺ 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക/പ്രോജക്ട്/വൈവ പരീക്ഷകൾ
നാലാം സെമസ്റ്റർ എംഎ അറബിക് (പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ /സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രായോഗിക/പ്രോജക്ട്/വൈവ പരീക്ഷകൾ 6, 7 തീയതികളിലായി തളിപ്പറമ്പ് സർ സയ്യദ് കോളജിൽ നടത്തും.
നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രോജക്ട്/ വൈവ പരീക്ഷകൾ ജനുവരി 20ന് താവക്കര കാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്ററിൽ (യുജിസിഎച്ച്ആർഡിസി) നടത്തും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
എട്ടിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎ, ബിബിഎ, ബികോം ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്ക് 1.30ന് (വെള്ളി ഉച്ചകഴിഞ്ഞ് രണ്ടിന്) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകണം. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.
പുനർമൂല്യനിർണയ ഫലം
പഠന വകുപ്പുകളിലെ വിവിധ പ്രോഗ്രാമുകളിലെ രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/എംബിഎ, മേയ് 2024 പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
അസിസ്റ്റന്റ് പ്രഫസർ നിയമനം
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്കൂൾ ഓഫ് ഹേവിയറൽ സയൻസസ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്ഡിയുമാണ് യോഗ്യത. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏഴിന് രാവിലെ 10.30ന് ബിഹേവിയറൽ സയൻസ് ഡിപ്പാർട്മെന്റിൽ കൂടിക്കാഴ്ചയ്ക്കായി എത്തണം. ഫോൺ: 0497 2782441.