University News
എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ): തിയതി നീട്ടി
കണ്ണൂർ: സർവകലാശാലയിൽ എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് അപേക്ഷകൾ ഓൺലൈ നായി സമർപ്പിക്കേണ്ട അവസാന തീയതി 08.01.2025 വൈകുന്നേരം അഞ്ചുവരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. അഭിമുഖത്തിനുള്ള തീയതി പിന്നീട് അറിയിക്കുന്നതാണ്.

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂർ: സർവകലാശാല ഫാക്കൽറ്റീസിലേക്ക്, ബന്ധപ്പെട്ട പഠന ബോർഡുകളിൽ നിന്നും രണ്ട് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടിക സർവകലാശാല നോട്ടിസ് ബോർഡിലും വെബ്സൈറ്റിലെ ‘ഇലക്ഷൻ’ എന്ന ലിങ്കിലും ലഭ്യമാണ്.

മൂന്നാം സെമസ്റ്റർ ബിരുദം: മേഴ്‌സി ചാൻസ് പരീക്ഷ

2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള, മൂന്നാം സെമസ്റ്റർ ബിരുദം മേഴ്‌സി ചാൻസ് (നവംബർ 2024 ) പരീക്ഷകൾക്ക് 07.01.2025 മുതൽ 20.01.2025 വരെ പിഴയില്ലാതെയും 25.01.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേ ഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം സമർപ്പി ക്കേണ്ടതാണ്.

ഹാൾ ടിക്കറ്റ്

അഫിലിയേറ്റഡ് കോളജുകളിലെയും ഐടി എഡ്യൂക്കേഷൻ സെന്‍ററുകളിലെയും ഒന്നാം സെമസ്റ്റർ എംസിഎ (റെഗുലർ /സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) നവംബർ 2024, അഫിലിയേറ്റഡ് കോളജുകളി ലെയും സെന്‍ററുകളിലെയും ഒന്നാം സെമസ്റ്റർ എംബിഎ ഡിഗ്രി (റെഗുലർ / സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഒക്‌ടോബർ 2024 എന്നീ പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

എംബിഎ എക്സിക്യൂട്ടീവ് ഈവനിംഗ് പ്രോഗ്രാം: ജനുവരി 10 വരെ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്‍റ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്, താവക്കര കാമ്പസിൽ നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) എക്സിക്യൂട്ടീവ് ഈവനിംഗ് പ്രോഗ്രാം” പ്രവേശനത്തിന് 10.01.2025 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും 13.01.2025 ന് വൈകുന്നേരം നാലിന് മുൻപ് താവക്കര കാന്പസിലെ സ്‌കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ്ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in).