രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ 30ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.
സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (റെഗുലർ), നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് പരീക്ഷാഫലം അവരുടെ കെ റീപ് ലോഗിനിൽ ലഭ്യമാകുന്നതാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് 31 വരെ അപേക്ഷിക്കാം.