ഇംഗ്ലീഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് സർട്ടിഫിക്കറ്റ് കോഴ്സ്: ഡിസംബർ 21 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് പഠനവകുപ്പ് താവക്കര കാന്പസിൽ നടത്തുന്ന “ഇംഗ്ലീഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് (ഇപിപി)” എന്ന ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് ഡിസംബർ 21 വരെ ഓൺലൈനായി വെബ്സൈറ്റിൽ Academics >>> Centre for Lifelong Learning ലിങ്കിൽ അപേക്ഷിക്കാം. യോഗ്യത: എച്ച്എസ്ഇ/പ്ലസ്ടു. കോഴ്സ് ഫീസ്: 3,000/.
നിലവിൽ കണ്ണൂർ സർവകലാശാലയുടെ കീഴിൽ മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ക്ലാസുകൾ ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും താവക്കര കാന്പസിലായിരിക്കും. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡിസംബർ 23ന് വൈകുന്നേരം നാലിന് മുന്പ് താവക്കര കാന്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.kannuruniversity.ac.in.
പുതുക്കിയ ടൈം ടേബിൾ
ജനുവരി ഒന്നിന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ച, അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രോജക്ട് മൂല്യനിർണയം,വൈവ വോസി
നാലാം സെമസ്റ്റർ എംഎ പബ്ലിക് പോളിസി ആൻഡ് ഡവലപ്മെന്റ് /സോഷ്യൽ എന്റർപ്രെണർഷിപ് ആൻഡ് ഡവലപ്മെന്റ് (റഗുലർ 2022 അഡ്മിഷൻ) ഡിഗ്രി ഏപ്രിൽ 2024, പ്രോജക്ട് മൂല്യനിർണയം, വൈവ വോസി പരീക്ഷകൾ ഡിസംബർ 18, 19, 20 തീയതികളിൽ തളിപ്പറമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ നടത്തും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
പരീക്ഷാ വിജ്ഞാപനം
ധർമശാല, മാനന്തവാടി എന്നീ ടീച്ചർ എഡ്യുക്കേഷൻ സെന്ററുകളിലെ ജനുവരി 24ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് (റെഗുലർ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷകൾക്ക് ഡിസംബർ 17 മുതൽ 20 വരെ പിഴയില്ലാതെയും 21 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.