അഡ്ഹോക് ഫാക്കൽറ്റി ഇൻസ്ട്രക്ടർ: ഒഴിവ്
കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് (പിജിഡിഡിഎസ്എ) കോഴ്സിൽ അഡ്ഹോക് ഫാക്കൽറ്റി ഇൻസ്ട്രക്ടർ നിയമനത്തിനായി വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. കംപ്യൂട്ടർ സയൻസ് /കംപ്യൂട്ടർ ആപ്ലിക്കേഷ നിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമാണ് യോഗ്യത. ഡാറ്റ സയൻസ് മേഖലയിലുള്ള പ്രവർത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 12ന് രാവിലെ 11 ന് മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ അഭിമുഖത്തിനും പ്രായോഗിക പരീക്ഷയ്ക്കും പങ്കെടുക്കേണ്ടതാണ്.
എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ) തസ്തികയിൽ നിയമനം
കണ്ണൂർ: സർവകലാശാലയിൽ എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പരമാവധി ഒരു വർഷത്തേക്കായിരിക്കും നിയമനം. അപേക്ഷകൾ ഓൺലൈനായി ഡിസംബർ 27ന് വൈകുന്നേരം അഞ്ചിനകം ലഭിച്ചിരിക്കണം. വിശദവിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ് (www.kannuruniversity.ac.in) അഭിമുഖത്തിനുള്ള തീയതി പിന്നീട് അറിയിക്കുന്നതാണ്.
പ്രോജക്ട് മൂല്യനിർണയം / വൈവ വോസി
നാലാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ അനലിറ്റിക്സ് (റെഗുലർ 2022 അഡ്മിഷൻ) ഡിഗ്രി ഏപ്രിൽ 2024 ന്റെ പ്രോജക്ട് ഇന്റേൺഷിപ് മൂല്യനിർണയം, വൈവ വോസി പരീക്ഷകൾ 13 ന് അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.