നാളെ തുടങ്ങുന്ന, പ്രൈവറ്റ് രരജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ എംകോം (2023 അഡ്മിഷൻ റെഗുലർ ) നവംബർ 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രിന്‍റൗട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ പറഞ്ഞി രിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ.അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടതാണ്.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്), ഒക്ടോബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 27 വരെയും പിഴയോടു കൂടി നവംബർ 28 വരെയും അപേക്ഷിക്കാവുന്നതാണ്.
സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ്
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 30 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ “പ്രയുക്തി” എന്ന പേരിൽ സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഓഫീസ് അഡ്മിനിസ്ട്രേറ്റർ, ഇലക്ട്രീഷ്യൻ, സോളാർ ടെക്നീഷ്യൻ, ബിസിനസ് എക്സിക്യൂട്ടീവ്, സബ് ഓഫീസ് അസിസ്റ്റൻറ്/സെയിൽസ് അസിസ്റ്റൻറ്, അസിസ്റ്റൻറ് അഡ്മിനിസ്ട്രേഷൻ, സ്റ്റാഫ് അക്കൗണ്ടൻറ്, സൈറ്റ് എൻജിനിയർ, സൈറ്റ് സൂപ്പർവൈസർ, ഡ്രോട്ട് മാൻ, ത്രീഡി ഡിസൈനർ, ആർക്കിടെക്ട്, എൽപി സെക്ഷൻ ടീച്ചർ, അറബിക് ടീച്ചർ, ഇന്‍റേണൽ ഓഡിറ്റർ (ഫിനാൻസ്, ഇൻഷ്വറൻസ്, അക്കൗണ്ടിംഗ് സർവീസ്), ബ്രാഞ്ച് റിലേഷൻസ് മാനേജർ, ഫീൽഡ് ഓഫീസർ, റിലേഷൻഷിപ്പ് ഓഫീസർ തസ്തികകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പങ്കെടുക്കാൻ താത്പര്യമുള്ള പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, ബികോം, എംകോം, ബിടെക് ഇൻ സിവിൽ, ഡിപ്ലോമ ഇൻ സിവിൽ, ഐടിഐ ഇൻ സിവിൽ, ഡിപ്ലോമ ഇൻ ഇൻറീരിയർ ഡിസൈൻ, ബിആർക്, ടിടിസി, കെ ടെറ്റ്, ഡിഗ്രി ഇൻ അറബിക്, കംപ്യൂട്ടർ, എംഎസ് ഓഫീസ്, എക്സൽ, ഇൻറർനെറ്റ് നോളജ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30 ന് കണ്ണൂർ യൂണിവേഴ്സി റ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും മൂന്നു സെറ്റ് ബയോഡാറ്റയും സഹിതം എത്തിച്ചേരേണ്ടതാണ്. ഫോൺ: 04972703130.