University News
ഡാ​റ്റാ സ​യ​ൻ​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി: സീ​റ്റ് ഒ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ പോ​സ്റ്റ്ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഡാ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ് (പി​ജി​ഡി​ഡി​എ​സ്എ), പോ​സ്റ്റ്ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ സൈ​ബ​ർ സെ​ക്യൂ​രി​റ്റി (പി​ജി​ഡി​സി​എ​സ്) എ​ന്നീ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ 27ന് ​രാ​വി​ലെ 10ന് ​അ​സ​ൽ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്തി​ച്ചേ​ര​ണം.

പി​ജി​ഡി​സി​എ​സ് കോ​ഴ്സി​ലേ​ക്കു അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നോ അ​ല്ലെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച മ​റ്റേ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല / സ്ഥാ​പ​ന​ത്തി​ൽ നി​ന്നോ ഉ​ള്ള ബി​എ​സ്‌​സി (+2 ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ് പ​ഠി​ച്ചി​രി​ക്ക​ണം) /ബി​ബി​എ / ബി​കോം /ബി​എ ഇ​ക്ക​ണോ​മി​ക്സ് /ബി​സി​എ /ബി​ടെ​ക് /ബി​ഇ / ബി.​വോ​ക് ഇ​ൻ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബി​രു​ദം.

പി​ജി​ഡി​സി​എ​സ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച മ​റ്റേ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല / സ്ഥാ​പ​ന​ത്തി​ൽ നി​ന്നോ ഉ​ള്ള ബി​എ​സ്‌​സി (+2 ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ് പ​ഠി​ച്ചി​രി​ക്ക​ണം) /ബി​സി​എ /ബി​ടെ​ക് / ബി​ഇ /ബി.​വോ​ക്. ഇ​ൻ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് /ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബി​രു​ദം. ഫോ​ൺ: 04972784535, 9243037002, ഡാ​റ്റ​സ​യ​ൻ​സ് (9544243052).സൈ​ബ​ർ സൈ​ക്യൂ​രി​റ്റി (9567218808).

ബി​രു​ദം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല 2024 25 അ​ധ്യ​യ​ന വ​ർ​ഷം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദം (മൂ​ന്നു വ​ർ​ഷം, എ​ഫ്‌​വൈ​യു​ജി​പി പാ​റ്റേ​ൺ) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ Academics >>> Private Registration >>> Print Registration Card ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്, നി​ർ​ദി​ഷ്ട വി​വ​ര​ങ്ങ​ൾ ന​ൽ​കി ഡൗ​ൺ​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് 0497 2715149, 184, 150, 151, 183 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

ഹാ​ൾ ടി​ക്ക​റ്റ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് ) ഒ​ക്ടോ​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ളും നോ​മി​ന​ൽ റോ​ളു​ക​ളും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​കോം (ന​വം​ബ​ർ 2024) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ (ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ ടു ​കം​പ്യൂ​ട്ടേ​ഴ്സ് ആ​ൻ​ഡ് നെ​റ്റ് വ​ർ​ക്സ്) 2024 ന​വം​ബ​ർ 26 , 28 തി​യ​തി​ക​ളി​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഒ​ക്ടോ​ബ​ർ 2024 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 2024 ഡി​സം​ബ​ർ 17,18തീ​യ​തി​ക​ളി​ലാ​യി അ​ങ്ങാ​ടി​ക്ക​ട​വ്, ഡോ​ൺ ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, ശ്രീ​ക​ണ്ഠാ​പു​രം എ​സ്ഇ​എ​സ് എ​ന്നീ കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ​പി.​ജി. ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഒ​ക്ടോ​ബ​ർ 2024 വി​വി​ധ​വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ താ​ഴെ പ​റ​യു​ന്ന​തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ വ​ച്ച് ന​ട​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

1) സ്റ്റാ​റ്റി​സ്റ്റി​ക്സ് – ഡി​സം​ബ​ർ 10

2) ബോ​ട്ട​ണി – ഡി​സം​ബ​ർ 18, 19, 20

3) ഇ​ക്ക​ണോ​മി​ക്സ് – ഡി​സം​ബ​ർ 18,19

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ പി.​ജി. ഡി​പ്ലോ​മ ഇ​ൻ യോ​ഗ എ​ഡ്യൂ​ക്കേ​ഷ​ൻ (ഏ​പ്രി​ൽ 2023) പ​രീ​ക്ഷാ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ 27 മു​ത​ൽ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ നി​ന്ന് ല​ഭി​ക്കും.