University News
യുജിസി നെറ്റ് 2024: പരീക്ഷാ പരിശീലനം
കണ്ണൂർ: മാനവിക വിഷയങ്ങളിൽ യുജിസി 2024 ഡിസംബർ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരി ക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ മാസത്തിൽ ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 12 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് പ്രവേശനം നല്കുന്നതാണ്. താത്പര്യമുള്ളവർ കണ്ണൂർ സർവകലാശാല താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നവംബർ 30 നു മുൻപ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 04972703130.

പരീക്ഷ പുനക്രമീകരിച്ചു

നവംബർ 22ന് നടക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷാ സമയം ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം അഞ്ചു വരെയാണ്.


പരീക്ഷാ വിജ്ഞാപനം

സർവകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ/എംഎസ്‌സി/എംസിഎ/ എംഎൽഐഎസ്‌സി/എൽഎൽഎം/എംബിഎ/എംപിഇഎസ് (സിബിസിഎസ്എസ് റെഗുലർ/സപ്ലിമെന്‍ററി), നവംബർ 2024 പരീക്ഷകൾ പുനർ വിജ്ഞാപനം ചെയ്തു. പരീക്ഷാ പുനർ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും ഒന്നാം സെമസ്റ്റർ എംസിഎ (റെഗുലർ/ സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) നവംബർ 2024 പരീക്ഷകൾക്ക് നവംബർ 22 മുതൽ 26 വരെ പിഴയില്ലാ തെയും 28 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാ ശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

സൂക്ഷ്മപരിശോധന ഫലം

ഒന്നാം സെമസ്റ്റർ എംഎസ്‌സി, എംഎസ്ഡബ്ല്യു, എംബിഎ ഡിഗ്രി ഒക്ടോബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ടൈംടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എംകോം പ്രോഗ്രാമിന്‍റെ (സിബിസിഎസ്എസ് റെഗുലർ) അഞ്ചാം സെമസ്റ്റർ നവംബർ 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

ഒന്നാം സെമസ്റ്റർ എഫ്‌വൈയുജിപി (നവംബർ 2024 ) പരീക്ഷകളുടെ വിപുലീകരിച്ച ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റർ ബിബിഎ സ്പോർട്സ് സ്പെഷൽ (നവംബർ 2023 ) പരീക്ഷാ ഫലം സർവകലാ ശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവ യ്ക്ക് ഓൺലൈനായി ഡിസംബർ രണ്ടുവരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും ആറാം സെമസ്റ്റർ എംസിഎ മേഴ്‌സി ചാൻസ് (20142017 അഡ്മിഷൻ), മേയ് 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഓൺലൈനായി ഡിസംബർ മൂന്നിന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.

ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് സർട്ടിഫിക്കറ്റ് കോഴ്സ്: 30 വരെ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല ഇംഗ്ലിഷ് പഠനവകുപ്പ്, താവക്കര കാന്പസിൽ നടത്തുന്ന “ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് എന്ന ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് നവംബർ 30 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: എച്ച്എസ്ഇ/ പ്ലസ്ടു. കോഴ്സ് ഫീസ്: ₹3,000. നിലവിൽ കണ്ണൂർ സർവകലാശാലയുടെ കീഴിൽ മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ക്ലാസുകൾ ശനിയാഴ്‌ചകളിലും അവധിദിവസങ്ങളിലും താവക്കര കാന്പസിൽ ആയിരിക്കും. അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും ഡിസംബർ മൂന്നിന് വൈകുന്നേരം നാലിന് മുൻപ് താവക്കര കാന്പസിലെ സ്‌കൂൾ ഓഫ് ലൈഫ് ലോംഗം ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in).