വിവിധ മേഖലകളിൽ ഏറെ തൊഴിൽ സാധ്യതയുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിംഗ് കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ ബിടെക് ബിരുദം ആണ് പ്രവേശനത്തിനുള്ള യോഗ്യത. താത്പര്യമുള്ളവർ 25 രാവിലെ പത്തിന് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിലെ ഭൂമിശാസ്ത്ര പഠന വകുപ്പിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9847132918.
തീയതി നീട്ടി
മൂന്നാം സെമസ്റ്റർ ബിരുദം നവംബർ 2024 പരീക്ഷകൾക്കുള്ള ഓൺലൈൻ ഇന്റേണൽ അസസ്മെൻറ് മാർക്ക് സമർപ്പിക്കുന്നതിനുള്ള തീയതി 23 വരെ നീട്ടി.
ഹാൾ ടിക്കറ്റ്
നവംബർ 25 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്) നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെയും സെൻററുകളിലെയും നവംബർ 25 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംബിഎ (സിബിഎസ്എസ് റെഗുലർ 2023 അഡ്മിഷൻ / സപ്ലിമെൻററി 2021 ആൻഡ് 2022 അഡ്മിഷൻ) ഒക്ടോബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാ ശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ രജിസ്ട്രേഷൻ
അഫിലിയേറ്റഡ് കോളജുകളിലെയും കാസർഗോഡ് ടീച്ചർ എഡ്യുക്കേഷൻ സെൻററിലെയും ഒന്നാം സെമസ്റ്റർ ബിഎഡ് ( റെഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്) നവംബർ 2024 പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. നവംബർ 26 വരെ പിഴയില്ലാതെയും നവംബർ 28 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ടീച്ചർ എഡ്യുക്കേഷൻ സെൻറർ ധർമശാല, മാനന്തവാടി എന്നിവടങ്ങളിലെ ഒന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ പിന്നീട് നടത്തുന്നതാണ്.
എബിസി ഐഡി സമർപ്പിക്കണം
ബിരുദ വിദ്യാർഥികളുടെ എബിസി ഐഡി അപ്ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബർ 23 വരെ നീട്ടി. 2021 വർഷം പ്രവശനം നേടിയ ബിരുദാനന്തര ബിരുദ/ എംസിഎ/ എംബിഎ വിദ്യാർഥികൾ അടിയന്തരമായി എബിസിഐഡി തയാറാക്കി വിശദാംശങ്ങൾ അവരവരുടെ കോളജുകളിൽ/സെൻററുകളിൽ 26 ന് മുൻപായി സമർപ്പിക്കേണ്ടതാണ്. വീഴ്ച വരുത്തുന്ന വിദ്യാർഥികളെ സർവകലാശാലയ്ക്ക് പിന്നീട് സഹായിക്കാൻ കഴിയില്ല എന്ന കാര്യം അറിയിക്കുന്നു. എബിസിഐഡി തയാറാക്കുന്നത് സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
നാല് വർഷ ബിരുദം ഹാൾ ടിക്കറ്റ്
നവംബർ 25 മുതൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ പ്രോഗാമുകളുടെ ഒന്നാം സെമസ്റ്റർ നവംബർ 2024 (റഗുലർ) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് 21ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ കോളജുകൾക്ക് അവരുടെ KREAP ലോഗിനിൽനിന്നും വിദ്യാർഥികൾക്ക് മൊബൈൽ ആപ്പിൽ (കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്) നിന്നും ലഭ്യമാകും.