ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാന്പസിലെ ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനം 60 ദിവസത്തേക്ക് അല്ലെങ്കിൽ മറ്റു രീതിയിൽ ഒഴിവ് നികത്തും വരെ ഇതിൽ ഏതാണോ ആദ്യം എന്ന വ്യവസ്ഥയിലായിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അഭിമുഖ പരീക്ഷയ്ക്ക് അസൽ പ്രമാണങ്ങൾ സഹിതം പഠനവകുപ്പിൽ 18ന് രാവിലെ 10.30ന് മുന്പ് ഹാജരാകണം. ഫോൺ : 9446870675.
ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസ്: 22 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല ഇംഗ്ലിഷ് പഠനവകുപ്പ് താവക്കര കാന്പസിൽ നടത്തുന്ന “ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് എന്ന ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് 22 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: എച്ച്എസ്ഇ/ പ്ലസ്ടു. കോഴ്സ് ഫീസ് 3,000 രൂപ. നിലവിൽ കണ്ണൂർ സർവകലാശാലയുടെ കീഴിൽ മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ക്ലാസുകൾ ശനിയാഴ്ചകളിലും അവധിദിവസങ്ങളിലും താവക്കര കാന്പസിൽ വച്ചായിരിക്കും. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 25 ന് വൈകുന്നേരം നാലിന് മുന്പ് താവക്കര കാന്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് ലഭിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in)
പുതുക്കിയ ടൈം ടേബിൾ
25 ന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ച ഒന്നാം സെമസ്റ്റർ ബിരുദ (2018 മുതൽ 2023 അഡ്മിഷൻ വരെ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക പരീക്ഷകൾ
മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യു ഡിഗ്രി (റഗുലർ /സപ്ലിമെന്ററി) ഒക്ടോബർ 2024 പ്രായോഗിക പരീക്ഷകൾ 19, 20 തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
എബിസിഐഡി സമർപ്പിക്കണം
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ 2021 ,2022, 2023 വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർഥികൾ അടിയന്തിരമായി എബിസിഐഡി. സംബന്ധിച്ച വിശദാംശങ്ങൾ തങ്ങളുടെ കോളജുകളിൽ 26ന് മുമ്പ് സമർപ്പിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ വിദ്യാർഥികൾക്ക് പിന്നീട് ബുദ്ധിമുട്ടുണ്ടാകുകയും സർവകലാശാലക്ക് വിദ്യാർഥികളെ സഹായിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യും. എബിസിഐഡി തയാറാക്കുന്ന രീതി സംബന്ധിച്ച വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.