കണ്ണൂർ സർവകലാശാലയുടെ ധർമശാല കാന്പസിലെ ബിഎഡ് സെന്‍ററിൽ കോമേഴ്സ് ബിഎഡ് പ്രോഗ്രാമിൽ പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവിലേക്ക് നവംബർ ആറിന് രാവിലെ 10 ന്സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എംകോം ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.ഫോൺ: 9947988890.
ഇലക്ട്രീഷ്യൻ നിയമനം
കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ. പി. കെ. രാജൻ മെമ്മോറിയൽ കാന്പസിൽ 700 രൂപ ദിവസ വേതനത്തിൽ ഇലക്ട്രീഷ്യൻ തസ്തിയിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറുമായി നവംബർ ആറിന് രാവിലെ 11 ന് കാന്പസ് ഡയറക്ടർ മുമ്പാകെ ഹാജരാകണം.. ഫോൺ 8606050283.
പരീക്ഷാ തീയതി പുനഃ ക്രമീകരിച്ചു
നവംബർ ആറിന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റഗുലർ / സപ്ലിമെന്‍ററി) നവംബർ 2024 പരീക്ഷകൾ നവംബർ 12ന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
നവംബർ ആറിന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ് സി. ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഒക്ടോബർ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടണം.
പരീക്ഷാ വിജ്ഞാപനം
നവംബർ 27ന് ആരംഭിക്കുന്ന, പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ എം കോം (2023 അഡ്മിഷൻ റഗുലർ), നവംബർ 2023 പരീക്ഷകൾക്ക് നവംബർ ആറു മുതൽ 12 വരെ പിഴയില്ലാതെയും നവംബർ 13 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.