University News
എംഎഡ് പ്രവേശനം: തീയതി നീട്ടി
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 202425 വർഷത്തെ എംഎഡ് പ്രോഗ്രാമിലേക്ക് പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 23 വരെ നീട്ടി. പ്രവേശനം ആഗ്രഹിക്കുന്നവർ ധർമശാലയിലെ കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (സപ്ലിമെന്‍ററിമേഴ്സി ചാൻസ്), ഒക്ടോബർ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യ നിർണയം /സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 29/10/2024.

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദം (സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) നവംബർ 2024 പരീക്ഷകൾക്ക് 18 മുതൽ 24 വരെ പിഴയില്ലാതെയും 26വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ 26.11.2024ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) ഒക്ടോബർ 2024 പരീക്ഷകൾക്ക് 23 മുതൽ 28 വരെ പിഴയില്ലാതെയും 30 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

നാലാം സെമസ്റ്റർ എംഎസ് സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (ഏപ്രിൽ 2024 ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (ഏപ്രിൽ 2024 ) പരീക്ഷകൾക്ക് 23 മുതൽ 26വരെ പിഴയില്ലാതെയും 28 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ

ഏഴ്, മൂന്ന് സെമസ്റ്റർ ബിഎ എൽഎൽബി (നവംബർ 2024 ) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.