ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലെ ലീഗൽ സ്റ്റഡീസ് വകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ താത്കാലികമായി നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഓഫീസ് ജോലിയിലും കംപ്യൂട്ടർ ഉപയോഗത്തിലും പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായം 18 നും 36 നും ഇടയിൽ. യോഗ്യരായവർ നാളെ രാവിലെ 10ന് പാലയാട് ലീഗൽ സ്റ്റഡിസ് കാമ്പസിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം.
ബിരാക് ഇയുവ കേന്ദ്രം കരാർ നിയമനം കണ്ണൂർ സർവകലാശാല തലശേരി ഡോ. ജാനകിയമ്മാൾ കാമ്പസിലെ ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി പഠന വകുപ്പിലെ ബിരാക് ഇയുവ കേന്ദ്രത്തിൽ പ്രോജക്ട് കോഓർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികളിലെ ഒന്നുവീതം ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. വിശദ വിവിരങ്ങൾ സർവകലാശാല വെബ്സൈറ്റിലെ കരിയർ വിഭാഗത്തിൽ ലഭ്യമാണ്. (https://www.kannuruniversity.ac.in/en/infodesk/careers/). യോഗ്യരായവർക്ക് നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷകൾ
[email protected] എന്ന ഇമെയിലിൽ സമർപ്പിക്കണം. ഒക്ടോബർ 25ആണ് അവസാന തീയതി.