University News
പിജി പ്രവേശന തീയതി നീട്ടി
കണ്ണൂർ സർവകലാശാല പഠനവകുപ്പുകൾ/ സെന്‍ററുകൾ, അഫിലിയേറ്റഡ് കോളജുകൾ എന്നിവിടങ്ങളിലെ 202425 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 10 വരെ നീട്ടിയിരിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ പ്രസ്തുത സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

പിഎച്ച്ഡി പ്രവേശനം

കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 202425 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ പത്തൊമ്പതാം തിയതി വരെ സർവകലാശാല വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. അഭിമുഖത്തിന്‍റെ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രായോഗിക പരീക്ഷ

നാലാം സെമസ്റ്റർ ബികോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) റെഗുലർ/സപ്ലമെന്‍ററി/ഇംപ്രൂവ്മെന്‍റ്, ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ 2024 ഒക്ടോബർ 10,14,15 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
More News