University News
ത​ത്സ​മ​യ പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നീ​ലേ​ശ്വ​രം ഡോ.​പി.​കെ.​രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​ന്പ​സി​ൽ എം​എ. മ​ല​യാ​ളം പ്രോ​ഗ്രാ​മി​ന് ജ​ന​റ​ൽ, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഇ​ന്ന് രാ​വി​ലെ 11ന് ​വ​കു​പ്പ് മേ​ധാ​വി മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് ല​ഭി​ച്ച മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. ഫോ​ൺ: 8606050283, 9497106370.

ഇന്‍റർ കോളജിയറ്റ് ടൂർണമെന്‍റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 202425 വ​ർ​ഷ​ത്തെ ഇ​ന്‍റർ കോ​ളജി​യ​റ്റ് ടൂർണമെന്‍റ് ഒ​ക്ടോ​ബ​ർ മൂ​ന്നു മു​ത​ൽ മ​ങ്ങാ​ട്ടു​പ​റ​മ്പ കാന്പസിലും വി​വി​ധ കോ​ളജു​ക​ളി​ലു​മാ​യി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ വേ​ദി​ക​ളും സ​മ​യ​ക്ര​മ​വും എ​ല്ലാ കോ​ള​ജു​ക​ളെ​യും ഇ​മെ​യി​ൽ വ​ഴി അ​റി​യി​ച്ചി​ട്ടു​ണ്ട്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബിഎ​സ് സി ​കെ​മി​സ്ട്രി, സൈ​ക്കോ​ള​ജി (ഏ​പ്രി​ൽ 2024), പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 2024 ജൂ​ലൈ 11 മു​ത​ൽ ജൂ​ലൈ 15 വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പു​ന​ർ​മൂ​ല്യനി​ർ​ണയ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എംഎസ്‌സി കംപ്യൂട്ടർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ർ​ണിം​ഗ്‌ (ഏ​പ്രി​ൽ 2024) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യനിർണയ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്