കണ്ണൂർ: 202425 അധ്യയന വർഷത്തിൽ സർവകലാശാല പഠനവകുപ്പുകളിലെ/സെന്ററുകളിലെ വിവിധ യുജി/പിജി/എംഎഡ്/അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള അവസാന തീയതി അഞ്ചു വരെ നീട്ടി. ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അതാത് പഠന വകുപ്പുകളെ ബന്ധപ്പെടണം. സംശയങ്ങൾക്ക് ഫോൺ/ഇമെയിൽ മുഖാന്തിരം മാത്രം ബന്ധപ്പെടുക. ഫോൺ: 04972715284, 04972715261 ഇമെയിൽ:
[email protected] കണ്ണൂർ സർവകലാശാലയിൽ അഡ്മിഷൻ ഡയറക്ടറേറ്റ് സ്ഥാപിക്കും കണ്ണൂർ: സർവകലാശാലയിൽ അഡ്മിഷൻ ഡയറക്ടറേറ്റ് സ്ഥാപിക്കും. ഐടി വിഭാഗത്തിലെ ഡോ. ആർ.കെ സുനിൽകുമാറിനെ ഡയറക്ടറായി നിയമിക്കാനും തീരുമാനം. വൈസ് ചാൻസലർ പ്രഫ. കെ.കെ സാജുവിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. ദേശീയ, അന്തർദേശീയ കോൺഫറൻസുകളിൽ പങ്കെടുക്കുന്ന കണ്ണൂർ സർവകലാശാല യിലെ അധ്യാപകർക്ക് സാമ്പത്തിക സഹായം നല്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്കും യോഗം അംഗീകാരം നൽകി.
നിശ്ചിത ഫീസോടുകൂടി മൂന്നാം തവണ ഹാജർ കണ്ടോണേഷൻ അനുവദിക്കുന്നതിനായി ബിരുദ ബിരുദാനന്തര റഗുലേഷനുകൾ പരിഷ്കരിക്കും. സർവകലാശാല പഠന വകുപ്പുകളിൽ ഓരോ പ്രോഗ്രാമിനും സ്പോർട്സ് ക്വാട്ട അനുവദിക്കും. കോടതിവിധിയുടെ അടിസ്ഥാനത്തിൽ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ഒഴിവ് നികത്തുവാൻ സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചു.
കണ്ണൂർ സർവകലാശാല, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുമായി ധാരണപത്രം ഒപ്പിടാൻ തീരുമാനിച്ചു.
പ്രായോഗിക പരീക്ഷകൾ അഞ്ചാം സെമസ്റ്റർ ബിഎസ്സി ഫുഡ് ടെക്നോളജി (റെഗുലർ/സപ്ലിമെന്ററി), നവംബർ 2024 പ്രായോഗിക പരീക്ഷകൾ ഒക്ടോബർ മൂന്ന്, നാല്, ഏഴ് എന്നീ തീയതികളിലും അഞ്ചാം സെമസ്റ്റർ ബി എസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് പ്രായോഗിക പരീക്ഷകൾ10 നും അഞ്ചാം സെമസ്റ്റർ ബിഎ സോഷ്യൽ സയൻസ് ഇക്കണോമിക്സ് പ്രായോഗിക പരീക്ഷകൾ മൂന്നിനും അഞ്ചാം സെമസ്റ്റർ ബിഎസ്സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് പ്രായോഗിക ഏഴ്, എട്ട്, ഒൻപത്, 10, 11 എന്നീ തീയതികളിലും അതാത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.
ക്വസ്റ്റ്യൻ ബാങ്ക് ശില്പശാല കണ്ണൂർ: നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷകൾക്കുള്ള ക്വസ്റ്റ്യൻ ബാങ്ക് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ 9.30 മുതൽ തലശേരി ഗവ. ബ്രണ്ണൻ കോളജിൽ ശില്പശാല സംഘടിപ്പിക്കും. 18 വിഷയങ്ങളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷന്മാർ, അംഗങ്ങൾ, വിവിധ കോളജുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ എന്നിവർ ശില്പശാലയിൽ പങ്കെടുക്കും
മൂല്യ നിർണയ ക്യാമ്പുകൾ പ്രവർത്തിക്കുന്നതല്ല കണ്ണൂർ: നാലു വർഷ ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട്, കണ്ണൂർ സർവകലാശാല ഇന്ന് തലശേരി ഗവ. ബ്രണ്ണൻ കോളജിൽ, അധ്യാപർക്കായി, ക്വസ്റ്റ്യൻ ബാങ്ക് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഏകദിന ശില്പശാല നടത്തുന്നതിനാൽ, എല്ലാ കേന്ദ്രങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ മൂല്യനിർണയ ക്യാമ്പുകൾ അന്നേ ദിവസം പ്രവർത്തിക്കില്ലെന്നു പരീക്ഷ കൺട്രോളർ അറിയിച്ചു. മൂല്യനിർണായ ക്യാമ്പുകൾ ഒക്ടോബർ മുന്ന് മുതൽ തുടർന്ന് പ്രവർത്തിക്കുന്നതായിരിക്കും
ടൈം ടേബിൾ ഒക്ടോബർ 15ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി2018 അഡ്മിഷൻ), നവംബർ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.