University News
പിജിഡിജിഎസ്പി പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാന്പസിലെ ജ്യോഗ്രഫി പഠന വകുപ്പ് നടത്തുന്ന, പിജി ഡിപ്ലോമ ഇൻ ജിയോഇൻഫോർമാറ്റിക്സ് ഫോർ സ്പേഷൽ പ്ലാനിംഗ് എന്ന കോഴ്സിലേക്കുള്ള പ്രവേശനത്തിന് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. ഏറെ തൊഴിലവസരങ്ങളുള്ള ഈ കോഴ്സിലേക്കുള്ള പ്രവേശനത്തിന് ബിരുദം/ബിടെക് ആണ് അടിസ്ഥാന യോഗ്യത. പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ ഇന്‍റേൺഷിപ്പ് ഉൾപ്പെടെ രണ്ടു സെമെസ്റ്ററുകളായിട്ടാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. ഫോൺ : 9447085046.

ഇംഗ്ലീഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്; സർട്ടിഫിക്കറ്റ് കോഴ്സ്

കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലെ ഇംഗ്ലീഷ് പഠനവകുപ്പിൽ നടത്തുന്ന “ഇംഗ്ലീഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്” എന്ന മൂന്നു മാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് 28 മുതൽ ഒക്ടോബർ 13 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. മൂവായിരം രൂപയാണ് കോഴ്സ് ഫീസ്. യോഗ്യത: എച്ച്എസ്ഇ/ പ്ലസ്ടു നിലവിൽ കണ്ണൂർ സർവകലാശാലയുടെ കീഴിൽ മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ശനിയാഴ്‌ചകളിലും അവധി ദിവസങ്ങളിലും ആയിരിക്കും ക്ലാസുകൾ.

അഭിമുഖങ്ങളിലും, ക്ലാസുകളിലും, പ്രസന്‍റേഷനുകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കുന്നതിന് ഇംഗ്ലിഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് ലക്ഷ്യമിടുന്നവർക്കായുള്ള ഈ സർട്ടിഫിക്കറ്റ് കോഴ്സിന് ആദ്യം അപേക്ഷിക്കുന്ന 50 പേർക്കാണ് പ്രവേശനം അനുവദിക്കുന്നത്. അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും ഒക്ടോബർ 15 ന് വൈകുന്നേരം നാലിന് മുൻപ് താവക്കര കാന്പസിലെ സ്‌കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. സിലബസ് അടക്കമുള്ള വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ACADEMICS >> CENTRE FOR LIFELONG LEARNING എന്ന ലിങ്കിൽ ലഭ്യമാണ്.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എംകോം (ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ്) ഡിഗ്രി സിബിസിഎസ്എസ് (റെഗുലർ 2022 അഡ്മിഷൻ), മേയ് 2024 പരീക്ഷയുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ എട്ട് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ /സപ്ലിമെൻററി) മേയ് 2024 പരീക്ഷയുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്‍റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ ഒക്ടോബർ എട്ട് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.

അഫിലിയേറ്റഡ് കോളജുകളിലെ എംഎസ് സി അപ്ലൈഡ്‌ സൈക്കോളജി, കൗൺസിലിംഗ് സൈക്കോളജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ ഒക്ടോബർ 2023 (റെഗുലർ) പരീക്ഷകളുടെ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ ഒന്പത് വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.

പ്രായോഗിക/ വാചാ പരീക്ഷകൾ

രണ്ടാം സെമസ്റ്റർ പിജിഡിഎൽഡി (റെഗുലർ/ സപ്ലിമെൻററി), മേയ് 2024 പ്രായോഗിക, വാചാ പരീക്ഷകൾ ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയർ മാനേജ്‌മെൻറ്, തങ്കയം, തൃക്കരിപ്പൂർ ഇൽ വച്ച് 2024 ഒക്ടോബർ 03, 04 തീയതികളിൽ നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടേണ്ടതാണ്.