University News
വാക്ക് - ഇൻ ഇന്‍റർവ്യു
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ തലശേരി ഡോ.ജാനകി അമ്മാൾ കാമ്പസിൽ കംപ്യൂട്ടർ അസിസ്റ്റന്‍റ് ഗ്രേഡ്II തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിലേക്കായി വാക്ക് ഇൻ ഇൻറ്റർവ്യു നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ക്യാമ്പസ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ മുൻപാകെ 28 ന് രാവിലെ 11 ന് ഹാജരാകണം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. ഫോൺ: 04902346270.

പരീക്ഷാ ടൈംടേബിൾ‌

കണ്ണൂർ: ഒക്ടോബർ 15 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ നവംബർ 2024 ബിരുദ (റഗുലർ/ സപ്ലിമെന്‍ററി/ഇപ്രൂവ്മെന്‍റ്2019 മുതൽ പ്രവേശനം) പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.