സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎഡ് ഡിഗ്രി (സിബിസിഎസ്എസ് റഗുലർ), മേയ് 2024 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഗവേഷക വിദ്യാർഥികളുടെ സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല താവക്കര കാന്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പിൽ ഗവേഷക വിദ്യാർഥികളുടെ (JRF) രണ്ട് ഒഴിവുകളുണ്ട്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ഗവേഷണ രൂപരേഖയുമായി ഒക്ടോബർ അഞ്ചിന് രാവിലെ 10.30 ന് വകുപ്പ് മേധാവിക്ക് മുന്‍പാകെ ഹാജരാകണം. ഫോൺ: 9895649188.
പരീക്ഷാ വിജ്ഞാപനം
15.10.2024 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ/ സപ്ലിമെന്ററി) നവംബർ 2024 പരീക്ഷകൾക്ക് 24.09.2024 മുതൽ 26.09.2024 വരെ പിഴയില്ലാതെയും 27.09.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
16.10.2024 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ/ സപ്ലിമെന്ററി) നവംബർ 2024 പരീക്ഷകൾക്ക് 25.09.2024 മുതൽ 27.09.2024 വരെ പിഴയില്ലാതെയും 28.09.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ബിഎഡ്: പ്രവേശന തീയതി നീട്ടി
2024 25 അധ്യയന വർഷത്തിൽ അഫിലിയേറ്റഡ് ബിഎഡ് കോളജുകളിലും ബിഎഡ് സെന്റുകളിലും പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 23.09.2024 വരെ നീട്ടി.
പിആർഒ: തീയതി നീട്ടി
കണ്ണൂർ: കണ്ണൂർ സർവകലാശാല പബ്ലിക്ക് റിലേഷന്‍സ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷന്/ കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 30.09.2024 വരെ നീട്ടി.