കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ. പി.കെ രാജൻ മെമ്മോറിയൽ കാന്പസിൽ എംഎ ഹിന്ദി കോഴ്സിന് ജനറൽ മെറിറ്റ് ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബര്‍ 23 ന് രാവിലെ 11ന് വകുപ്പിൽ ഹാജരാകണം. ഫോൺ: 8921288025, 8289918100, 9526900114.
പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാന്പസിൽ എംഎസ്‌സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബിഎസ്‌സി ഫിസിക്സ് /കെമിസ്ട്രി ബിരുദം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 20.09.2024 രാവിലെ 10.30 ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ:9447956884, 8921212089.