അസിസ്റ്റൻറ് പ്രഫസർ - നിയമനം
കണ്ണൂർ സർവകലാശാലയുടെ കീഴിൽ ധർമശാല, കാസർഗോഡ് എന്നിവിടങ്ങളിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ (ഫിസിക്കൽ എഡ്യൂക്കേഷൻ, ജനറൽ എഡ്യൂക്കേഷൻ, ഫിസിക്കൽ സയൻസ്) തസ്തികകളിലേക്ക് രണ്ടു വർഷ കാലാവധി വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 19 വരെ നീട്ടി . അപേക്ഷയുടെ പകർപ്പ് സർവകലാശാലയിൽ എത്തിക്കേണ്ട അവസാന തീയതി 23. വിശദ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.
പ്രഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II നിയമനം
കണ്ണൂർ സർവകലാശാല മഞ്ചേശ്വരം കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ പ്രഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിൽ പ്രതിമാസം 20,000 രൂപ വേതനത്തിൽ നിയമനം നടത്തുന്നു. (പരമാവധി 179 ദിവസത്തേക്ക് അല്ലെങ്കിൽ പകരം നിയമനം അനുവദിക്കപ്പെടുന്നത് വരെ ഇതിൽ ഏതാണോ ആദ്യം). സർവകലാശാല ബിരുദവും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദവുമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി 13 ന് രാവിലെ 10 ന് കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം കാമ്പസിലെ സ്കൂൾ ഓഫ് ലീഗിൽ സ്റ്റഡീസിൽ ഹാജരാകണം.
എംഎസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബിഎസ്സി ലൈഫ് സയൻസ് വിഷയങ്ങൾ /കെമിസ്ട്രി /ഫിസിക്സ് /കംപ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ് യോഗ്യതയു ള്ള വർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ 13രാവിലെ 11 ന് മുന്പായി ഹാജരാകണം. ഫോൺ : 8968654186
പുനർമൂല്യനിർണയ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ2024 ) പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.