കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ് കാന്പസിലെ പരിസ്ഥിതി പഠനവകുപ്പിൽ എംഎസ് സി എൻവിറോൺമെൻറൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 12/09/2024 ന് രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800.
അസി. പ്രഫസർ നിയമനം
കണ്ണൂർ സർവകലാശാല നരവംശശാസ്ത്ര വകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ അസി. പ്രഫസറുടെ ഒരു ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12ന് രാവിലെ 10 ന് പാലയാട് ഡോ.ജാനകി അമ്മാൾ കാന്പസിലെ നരവംശ ശാസ്ത്ര വകുപ്പിൽ ഹാജരാകണം. ഫോൺ: 9447380663.
പുനർമൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎ. അറബിക്, എംഎ ഇക്കണോമിക്സ് / ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് (ഏപ്രിൽ 2024) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.