University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നീ​ലേ​ശ്വ​രം ഡോ. ​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​മ്പ​സി​ലെ സെ​ന്‍റ​ർ ഫോ​ർ മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ എം​ബി​എ പ്രോ​ഗ്രാ​മി​ന് ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ സെ​പ്റ്റം​ബ​ർ 11ന് ​രാ​വി​ലെ 10.30 ന് ​ക​ണ്ണൂ​ർ താ​വ​ക്ക​ര കാ​മ്പ​സി​ലെ മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ ന​ട​ത്തും. കെ​മാ​റ്റ് യോ​ഗ്യ​ത ആ​വ​ശ്യ​മി​ല്ല.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ ഹി​സ്റ്റ​റി പ​ഠ​ന വ​കു​പ്പി​ൽ ഒ​ഴി​വു​ള്ള ഒ​രു അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. ഹി​സ്റ്റ​റി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നെ​റ്റ് ആ​ണ് യോ​ഗ്യ​ത. മ​ധ്യ​കാ​ല ച​രി​ത്ര​ത്തി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ർ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 11ന് ​ഹി​സ്റ്റ​റി പ​ഠ​ന വ​കു​പ്പി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി എ​ത്ത​ണം. ഫോ​ൺ: 8157083710.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദം: ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് 13ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല 202425 അ​ധ്യ​യ​ന വ​ർ​ഷം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നു വ​ർ​ഷ എ​ഫ്‌​ഫൈ​യു​ജി​പി പാ​റ്റേ​ൺ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി എ​ഫ്ഫൈ​യു​ജി​പി പാ​റ്റേ​ൺ, കോ​ഴ്സ് ഘ​ട​ന തു​ട​ങ്ങി​യ വി​ഷ​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 13ന് ​രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ താ​വ​ക്ക​ര കാ​ന്പ​സി​ലെ ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് ന​ട​ത്തും. നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം.
More News