കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം ഡോ. പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിൽ എം.എ. മലയാളം പ്രോഗ്രാമിന് ജനറൽ, സംവരണ വിഭാഗങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒന്പതിന് രാവിലെ 11 ന് നടത്തുന്നു. ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്‍റെ അടിസ്ഥാന ത്തിൽ ആയിരിക്കും പ്രവേശനം.
കണ്ണൂർ യൂണിവേഴ്സിറ്റി പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എംഎസ്‌സി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒന്പതിന് രാവിലെ 10.30ന് നടത്തുന്നു. യോഗ്യത: ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബിഎസ്‌സി ഫിസിക്സ്/ കെമിസ്ട്രി ബിരുദം. കൂടുതൽ വിവരങ്ങൾക്ക് 9447956884, 8921212089 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ബിഎ എൽഎൽബി, എൽഎൽഎം പ്രോഗ്രാമുകലിലേക്ക് പട്ടിക വർഗ വിഭാഗത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒന്പതിന് രാവിലെ 10 ന് നടത്തുന്നു. യോഗ്യത: ബിഎ എൽഎൽബിക്ക് പ്ലസ് ടു 45 ശതമാനം മാർക്കും എൽഎൽഎം നിയമ ബിരുദത്തിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. യോഗ്യരായവർ അസൽ യോഗ്യത സർട്ടിഫി ക്കറ്റുകൾ സഹിതം വകുപ്പ് മേധാവിക്ക് മുൻപിൽ ഹാജരാവണം.
പുനർമൂല്യനിർണയ ഫലം
കണ്ണൂർ സർവകലാശാല നടത്തിയ ഏഴ് (നവംബർ 2022 ), എട്ട് (ഏപ്രിൽ 2023 ) സെമസ്റ്റർ ബിടെക് മേഴ്‌സി ചാൻസ്, ഒന്നും, രണ്ടും വർഷ അഫ്സൽഉൽഉലമ പ്രിലിമിനറി (ഏപ്രിൽ 2024) എന്നീ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.