കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനം: തീയതി നീട്ടി
202425 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 13 വരെ നീട്ടിയിരിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ കോളജുകളുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
സർവകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ അതത് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ ലഭ്യമാണ്.
ഇതുവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാത്തവർക്കും കോളജുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതും, സീറ്റുകൾ ലഭ്യമാണെങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം പ്രവേശനം നേടാവുന്നതുമാണ്.
ഓണം അവധി
കണ്ണൂർ സർവകലാശാലയുടെ പഠന വകുപ്പുകൾ/സെന്‍ററുകൾ/അഫിലിയേറ്റഡ് കോളജുകൾ എന്നിവിടങ്ങളിലെ ഓണം അവധി 13 മുതൽ 22 വരെയാണ്.
പുനർമൂല്യ നിർണയഫലം
രണ്ടാം വർഷ ബിരുദം (വിദൂര വിദ്യഭ്യാസം) ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യ നിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.