University News
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലെ ഐടി എഡ്യൂക്കേഷൻ സെന്‍ററിൽ എംസിഎ കോഴ്‌സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാലിന് രാവിലെ 11 ന് നടത്തുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം ഐടി എഡ്യൂക്കേഷൻ സെൻററിൽ ഹാജരാവണം. ഫോൺ:7907847751

നീലേശ്വരം കാമ്പസിലെ സെന്‍റർ ഫോർ മാനേജ്‌മെന്‍റ് സ്റ്റഡീസിലെ എംബിഎ കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാലിന് രാവിലെ 10:30ന് കണ്ണൂർ സർവകലാശാല താവക്കര കാമ്പസിലെ മാനേജ്മെൻറ് സ്റ്റഡീസ് ഡിപ്പാർട്ടുമെന്‍റിൽ നടത്തുന്നതാണ്. കെമാറ്റ് യോഗ്യത ആവശ്യമില്ല.

ഡിഗ്രി സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കാം

2024 ഏപ്രിൽ മാസം പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബിരുദം പൂർത്തിയാക്കിയ (2021അഡ്മിഷൻ) വിദ്യാർഥികൾക്ക് ഇന്നു മുതൽ ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ് .
പുനർമൂല്യ നിർണയം/ഇംപ്രൂവ്മെന്‍റ് എന്നിവയുടെ ഫലം ഗ്രേഡ് കാർഡിൽ ചേർക്കാൻ ബാക്കിയുള്ളവർ ഒഴികെ എല്ലാ വിദ്യാർഥികളും ഈ അവസരം പരമാവധി ഉപയോഗിക്കേണ്ടതാണ് . സർവകലാശാല വെബ്‌സൈറ്റിൽ (www.kannuruniversity.ac.in) സർട്ടിഫിക്കറ്റ് പോർട്ടലിൽ കൊടു ത്തിരിക്കുന്ന നിർദേശങ്ങൾ വായിച്ചു മനസിലാക്കിയ ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ എംഎസ്‌സി മാത്‍സ് (ന്യൂ ജനറേഷൻ), ഏപ്രിൽ2024, പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യ നിർണയം /സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ13.