കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം കാമ്പസിലെ സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസിലെ എംബിഎ കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാലിന് രാവിലെ 10.30ന് കണ്ണൂർ സർവകലാശാല താവക്കര കാമ്പസിലെ മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ടുമെന്റൽ നടത്തും. കെമാറ്റ് യോഗ്യത ആവശ്യമില്ല.
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്സി ഫിസിക്സിനു ഒഴിവുള്ള രണ്ട് സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായ വിദ്യാർഥികൾ സാക്ഷ്യപത്രങ്ങളുടെ അസൽ സഹിതം മൂന്നിന് രാവിലെ 10:30ന് ഫിസിക്സ് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 04972806401, 9447649820.
ഹാൾ ടിക്കറ്റ്
ഭൂമിശാസ്ത്ര പഠനവകുപ്പിലെ, ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്സ് ഫോർ സ്പേഷൽ പ്ലാനിംഗ് (റെഗുലർ), നവംബർ 2023 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അസിസ്റ്റന്റ് പ്രഫസർ അഭിമുഖം
നീലേശ്വരം ഡോ. പി.കെ. രാജന് മെമ്മോറിയല്‍ കാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ കൊമേഴ്സ് വിഷയത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നത്തിനുള്ള അഭിമുഖം നാളെ രാവിലെ 10 ന് നീലേശ്വരം കാന്പസിൽ നടക്കും. യുജിസി മാനദണ്ഡ പ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനു ഹാജരാകണം. ഫോൺ: 7510396517.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ എംഎസ്സി/എംഎസ്ഡബ്ല്യൂ ഡിഗ്രി (ഏപ്രിൽ 2024) പരീക്ഷകളുടെ പുനർമൂല്യ നിർ ണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുതുക്കിയ പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷകൾക്ക് രണ്ടു മുതൽ11 വരെ പിഴയില്ലാതെയും 13 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പരീക്ഷാ വിജ്ഞാപനം
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2024 പരീക്ഷകൾക്ക് രണ്ടു മുതൽ അഞ്ചു വരെ പിഴയില്ലാതെയും ഏഴു വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
കായിക വിദ്യാഭ്യാസ പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ (ഏപ്രിൽ 2023) പരീക്ഷകൾക്ക് അഞ്ചു വരെ പിഴയില്ലാതെയും ഏഴു വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.