പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല 202425 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് സെപ്റ്റംബർ13 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 19ന് വൈകുന്നേരം നാലിന് മുൻപ് സർവകലാശാലയിൽ സമർപ്പിക്കണം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
അസിസ്റ്റന്റ് പ്രഫസർ നിയമനം
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്ഡിയാണ് യോഗ്യത. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 10.30ന് ബിഹേവിയറൽ സയൻസ് ഡിപ്പാർട്മെന്റിൽ കൂടിക്കാഴ്ചയ്ക്കായി എത്തണം. ഫോൺ: 04972782441.
കണ്ണൂർ സർവകലാശാല ധർമശാല/കാസർഗോഡ് ടീച്ചർ എഡ്യുക്കേഷൻ സെന്ററുകളിൽ രണ്ടു വർഷ കാലാവധി വ്യവസ്ഥയിൽ ഫിസിക്കൽ എഡ്യുക്കേഷൻ, ഫിസിക്കൽ സയൻസ്, ജനറൽ എഡ്യുക്കേഷൻ അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്ക് യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ഒന്പതാണ്. അപേക്ഷ ഫീസ് 1,500 രൂപയാണ്. (എസ്സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് 750/ രൂപ). ഓൺലൈനായാണ് അപേക്ഷ ഫീസ് അടയ്ക്കേണ്ടത്. യുജിസി/എൻസിടിഇ മാനദണ്ഡ പ്രകാരമുള്ള യോഗ്യതകൾ നേടിയിരിക്കണം. പ്രായപരിധി 2024 ഓഗസ്റ്റ് 30ന് കവിയാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്കായി www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഹാൾടിക്കറ്റ്
സെപ്റ്റംബർ നാലിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ബിരുദാനന്തര ബിരുദ (ഏപ്രിൽ 2024) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ് പ്രിന്റ് എടുത്തശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കു 1.30ന് (വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന്) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകണം. ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.
ബികോം അഡീഷണൽ കോഓപ്പറേഷൻ പരീക്ഷകൾ
സെപ്റ്റംബർ ആറിന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ബികോം അഡീഷണൽ കോഓപ്പറേഷൻ (റഗുലർ/സപ്ലിമെന്ററി) ഏപ്രിൽ2024 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ പരീക്ഷയ്ക്ക് ഹാജരാകേണ്ട കേന്ദ്രങ്ങളിൽ നിന്നും പരീക്ഷാ തീയതിക്ക് മുന്പായി കൈപ്പറ്റണം. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുകയോ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയോ വേണം. സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ, ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് നിർബന്ധമായും ഹാജരാക്കണം. വിദ്യാർഥികൾ അപേക്ഷിച്ച ചില പരീക്ഷാകേന്ദ്രങ്ങൾ താഴെ പട്ടികയിൽ കൊടുത്ത രീതിയിൽ മാറ്റിയിട്ടുണ്ട്. മറ്റു പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
അപേക്ഷിച്ച പരീക്ഷാ കേന്ദ്രങ്ങൾ, അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങൾ എന്നീ ക്രമത്തിൽ ചുവടെ.
ഇരിട്ടി എംജി കോളജ്, മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ്, കൂത്തുപറമ്പ് നിർമലഗിരി കോളജ് വീർപാട് ശ്രീനാരായണഗുരു കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്.
മാനന്തവാടി ഗവ. കോളജ് പനമരം കൂളിവയൽ ഡബ്ല്യുഎംഒ ഇമാം ഗസാലി ആർട്സ് ആൻഡ് സയൻസ് കോളജ്.
എളേരിത്തട്ട് ഇകെഎൻഎം ഗവ. കോളജ്, കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് കാസർഗോഡ് ഗവ. കോളജ്.
ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്, കാഞ്ഞിരങ്ങാട് തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളജ് മാടായി കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജ്