കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിലെ ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ‘ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ക്ലിനിക്കൽ സൈക്കോളജി’ പ്രോഗ്രാമിൽ വിവിധ വിഭാഗങ്ങളിലായി മൂന്നു ഒഴിവുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10.30 ന് പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04972782441.
മാങ്ങാട്ടുപറമ്പ് കാന്പസിലെ പരിസ്ഥിതി പഠനവകുപ്പിൽ എംഎസ് സി എൻവയോമെന്റൽ സയൻസ് പ്രോഗ്രാമിന് ഒബിഎച്ച്/ ഇഡബ്ല്യുഎസ്/എൻആർഐ /എസ്സി /എസ്ടി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ഇന്ന് രാവിലെ 10.30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800
പബ്ലിക്ക് റിലേഷന്‍സ് ഓഫീസർ നിയമനം
കണ്ണൂർ: കണ്ണൂർ സർവകലാശാല പബ്ലിക് റിലേഷന്‍സ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷന്/ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ സർവ്വകലാശാലാ വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 13.
പ്രൈവറ്റ് രജിസ്ട്രേഷൻ ബിസിഎ: 13 വരെ അപേക്ഷിക്കാം
കണ്ണൂർ സർവ്വകലാശാല 202425 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നു വർഷ ബാച്ച്ലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് സെമസ്റ്ററുകളിലെ പ്രാക്ടിക്കൽ ക്ലാസുകൾ (നിശ്ചിത എണ്ണം) മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഐ.ടി പഠനവകുപ്പിൽ നിന്ന് നൽകും.പ്രവേശനം 60 പേർക്ക് മാത്രം. സെപ്റ്റംബർ 13വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 19ന് വൈകുന്നേരം നാലിന് മുന്‍പ് സർവകലാശാലയിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ www.kannuruniversity.ac.in.