കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽ എംഎ ഹിന്ദി കോഴ്സിന് ജനറൽ മെറിറ്റ് ഉള്പ്പെടെ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 30ന് രാവിലെ 11ന് ഡിപ്പാർട്മെന്റിൽ ഹാജരാകണം. ഫോൺ: 8921288025, 8289918100, 9526900114.
നീലേശ്വരം കാമ്പസിലെ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എംകോം പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമയി 30ന് രാവിലെ 10ന് ഡിപ്പാർട്ടുമെന്റിൽ ഹാജരാകണം. ഫോൺ: 7510396517.
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകളിൽ നടത്തുന്ന അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിന് (ഇൻ ഫിസിക്കൽ സയൻസസ്) ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സയൻസ് വിഷയത്തോടെ പന്ത്രണ്ടാം ക്ലാസിൽ 50 ശതമാനത്തിലധികം മാർക്കോടെ പാസായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം 30ന് രാവിലെ 11ന് പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ ഹാജരാവണം. ഫോൺ: 04972806401, 9447649820.
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്സി ഫിസിക്സിന് ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് (രണ്ട് സീറ്റ് ഇഡബ്ല്യുഎസ്) പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബിഎസ്സി ഫിസിക്സിൽ 50 ശതമാനലധികം മാർക്കോടെ പാസായ താത്പര്യമുള്ള വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം 30ന് രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0497 2806401, 9447649820.
അസിസ്റ്റന്റ് പ്രഫസർ
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിലെ സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസറെ (ഫിനാൻസ് സ്പെഷലൈസേഷൻ) നിയമിക്കുന്നത്തിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ നാളെ രാവിലെ 10ന് സർവകലാശാലയുടെ താവക്കര കാമ്പസിൽ നടക്കും. 55ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും മാനേജ്മെന്റ് സ്റ്റഡീസിൽ നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 8848015764.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ എംഎ അപ്ലൈഡ് ഇക്കണോമിക്സ്, എംഎസ്സി ബയോടെക്നോളജി, എംഎസ്സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്), എംഎ ഇംഗ്ലീഷ് എന്നീ പ്രോഗ്രാമുകളുടെ വൺ ടൈം മേഴ്സി ചാൻസ് (സിസിഎസ്എസ് സപ്ലിമെന്ററി) 20152019 അഡ്മിഷൻ പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.