കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദം ആണ് യോഗ്യത. ഇലക്ട്രിക്കൽ/ റേഡിയോ ആൻഡ് ടെലിവിഷൻ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡി സി എ/ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും ഒന്ന് അധിക യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10.30 ന് സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ: 0497 2782441
ഹാൾടിക്കറ്റ്
സർവകലാശാലയുടെ ഫിസിക്സ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) ഡിഗ്രി സിബിസിഎസ്എസ് (റെഗുലർ/ സപ്ലിമെന്ററി), മെയ് 2024 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് (പ്രൊവിഷണൽ) എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്.
വൺ ടൈം മേഴ്സി ചാൻസ്
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ എംഎസ്സി ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി, എംസിഎ, എംസിഎ (ലാറ്ററൽ എൻട്രി) പ്രോഗ്രാമുകളുടെ വൺ ടൈം മേഴ്സി ചാൻസ് ( 2015, 2019 അഡ്മിഷൻ) പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ പി ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ് (റെഗുലർ) നവംബർ 2023 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
അക്കാദമിക്ക് റൈറ്റിംഗ്: സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് താവക്കര ക്യാംപസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന “അക്കാദമിക്ക് റൈറ്റിംഗ് തിയറി ആൻഡ് പ്രാക്ടീസ് ” എന്ന മൂന്നു മാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദം, കോഴ്സ് ഫീസ്: 5000/ രൂപ. നിലവിൽ കണ്ണൂർ സർവകലാശാലയുടെ കീഴിൽ മറ്റു പ്രോഗ്രാമുകൾ പഠിക്കുന്ന, ബിരുദ യോഗ്യതയുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം. ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കും ഗവേഷകർക്കും ഗവേഷണ പേപ്പറുകൾ/ പ്രബന്ധങ്ങൾ തയാറാക്കാൻ താത്പര്യമുള്ളവർക്കും ഉപകാരപ്പെടുന്ന കോഴ്സിലേക്ക് ആദ്യം അപേക്ഷിക്കുന്ന 30 പേർക്ക് പ്രവേശനം നൽകും. തിയറി ക്ലാസുകൾ ഓൺലൈൻ ആയും പ്രാക്ടിക്കൽ ക്ലാസുകൾ പഠനവകുപ്പിൽ വച്ചും നടത്തും. നാളെ രാവിലെ 11 മുതൽ സെപ്റ്റംബർ ഏഴുവരെ ഓൺലൈൻ ആയി അപേക്ഷിക്കാം അപേക്ഷയുടെ പ്രിന്റട്ടും അനുബന്ധ രേഖകളും സെപ്റ്റംബർ 11 വൈകുന്നേരം നാലുവരെ മുൻപ് സെന്റർ ഫോർ ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓഫീസ് അസിസ്റ്റന്റ്
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിൽ ലീഗൽ സ്റ്റഡീസ് പഠനവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ എതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയും, ഓഫീസ് പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ള ഓഫീസ് അസിസ്റ്റന്റിനെ (താത്കാലിക അടിസ്ഥാനത്തിൽ) ആവശ്യമുണ്ട്. യോഗ്യതയുള്ളവർ നാളെ രാവിലെ 10:30 ന് മഞ്ചേശ്വരം ലീഗൽ സ്റ്റഡീസ് കാമ്പസിൽ നടത്തുന്ന ഇന്റർവ്യൂവിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഹാജരകണം.