പ്രൈവറ്റ്, വിദൂര വിദ്യാഭ്യസം: ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ (2021 പ്രവേശനം) ജിപിഎം ഗവ. കോളജ് മഞ്ചേശ്വരം, ഗവ. കോളജ് കാസർഗോഡ്, ഇകെഎൻഎം ഗവ. കോളജ് എളേരിത്തട്ട്, സെന്റ് പയസ് ടെൻ കോളജ് രാജപുരം, എൻഎഎസ് കോളജ് കാഞ്ഞങ്ങാട് എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത് ബിഎ ഇക്കണോമിക്സ്, ബിഎ മലയാളം, ബിഎ അഫ്സൽഉൽഉലമ, ബിഎ ഇംഗ്ലിഷ്, ബിഎ ഹിസ്റ്ററി, ബിഎ പൊളിറ്റിക്കൽ സയൻസ്, ബിബിഎ, ബികോം ബിരുദ പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും രണ്ടാം വർഷ അഫ്സൽഉൽഉലമ പ്രിലിമിനറി, ഏപ്രിൽ 2024 സെഷൻ (2022 പ്രവേശനം), ഒന്നാം വർഷ അഫ്സൽഉൽഉലമ പ്രിലിമിനറി, ഏപ്രിൽ 2024 സെഷൻ (2023 പ്രവേശനം) പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും വിദൂര വിദ്യാഭ്യാസം ഒന്നും രണ്ടും വർഷം ബിരുദം (ഏപ്രിൽ 2024 സെഷൻ 2011 മുതൽ 2016 വരെയുള്ള പ്രവേശനം) സപ്ലിമെന്ററി വിദ്യാർഥികളുടെയും ഗ്രേഡ് കാർഡുകൾ, 24ന് രാവിലെ 10.30 മുതൽ ഉച്ച മുതൽ 2.30 വരെ കണ്ണൂർ സർവകലാശാലാ കാസർഗോഡ് കാമ്പസിൽ വച്ച് വിതരണം ചെയ്യും. ഹാൾ ടിക്കറ്റ്/ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം വിദ്യാർഥികൾ നേരിട്ട് ഹാജരാകണം. നേരിട്ട് ഹാജരാകാത്ത വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ മറ്റുള്ളവരുടെ കൈവശം നൽകുന്നതല്ല.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംഎ, എം എസ് സി, എംബിഎ, എം ലിബ് ഐഎസ് സി, എംസിഎ, എൽഎൽഎം, എംപിഎഡ് ഡിഗ്രി (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി), മേയ് 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ (എം എസ് സി ഫിസിക്സ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഒഴികെ) സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അസി. പ്രഫസർ
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാന്പസിലെ സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസിൽ ദിവസ വേതന അടിസ്ഥാനത്തിൽ അസി. പ്രഫസറെ (ഫിനാൻസ് സ്പെഷ്യലൈസേഷൻ) നിയമിക്കുന്നു. ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 29 ന് രാവിലെ പത്തിന് സർവകലാശാലയുടെ താവക്കര കാന്പസിൽ നടക്കും. 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും മാനേജ്മെന്റ് സ്റ്റഡീസിൽ നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 918848015764.
റിസർച്ച് ഫെല്ലോ
കണ്ണൂർ സർവകലാശാലയുടെ കായിക പഠന വിഭാഗത്തിൽ നിലവിലുള്ള 2 സീഡ് മണി റിസർച്ച് പ്രൊജക്ടുകളിലേക്ക് പ്രോജക്ട് ഫെല്ലോമാരെ നിയമിക്കുന്നതിനായി 27.08.2024 ന് വാക് ഇൻ ഇന്റർവ്യു നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അന്നേദിവസം ഉച്ച കഴിഞ്ഞ് മൂന്നിന് മാങ്ങാട്ടുപറമ്പ കാന്പസിലെ പഠന വകുപ്പിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരങ്ങൾ കണ്ണൂർ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
സ്പോട്ട് അഡ്മിഷൻ
സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന ജോയിന്റ് എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഒരു സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 23ന് രാവിലെ പത്തിന് വകുപ്പ് തലവൻ മുന്പാകെ ഹാജരാകണം. ഫോൺ: 9847421467
കണ്ണൂർ സർവകലാശാലാ കായിക പഠന വിഭാഗത്തിൽ എം പി ഇ എസ് പ്രോഗ്രാമിലേക്ക് 202425 അധ്യയന വർഷത്തെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 27ന് സ്പോട്ട് അഡ്മിഷൻ നടത്തും. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ അന്നേദിവസം രാവിലെ പത്തിന് മാങ്ങാട്ടുപറമ്പ കാന്പസിലെ പഠന വകുപ്പിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ പി ജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്ക് 202425 അധ്യയന വർഷത്തെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 30.08.2024 ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം രാവിലെ 09.30 ന് മാങ്ങാട്ടുപറമ്പ കാന്പസിലെ പഠന വകുപ്പിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.