അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംകോം/ എം എസ് ഡബ്ല്യൂ/ എംഎ ഇംഗ്ലീഷ് (സ്പോർട്സ് സ്‌പെഷ്യൽ) ഒക്ടോബർ 2023 പരീക്ഷകളുടെ ഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം/ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 03.09.2024 ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.
ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ (2021 പ്രവേശനം) ഗവ. കോളജ്, മാനന്തവാടി പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത് ബിഎ ഇക്കണോമിക്സ്/ ബിഎ മലയാളം/ ബിഎ അഫ്സൽഉൽഉലമ/ ബിഎ ഇംഗ്ലിഷ്/ ബിഎ ഹിസ്റ്ററി/ ബിഎ പൊളിറ്റിക്കൽ സയൻസ്/ ബിബിഎ/ ബികോം ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും, രണ്ടാം വർഷ അഫ്സൽഉൽഉലമ പ്രിലിമിനറി, ഏപ്രിൽ 2024 സെഷൻ (2022 പ്രവേശനം), ഒന്നാം വർഷ അഫ്സൽഉൽഉലമ പ്രിലിമിനറി, ഏപ്രിൽ 2024 സെഷൻ (2023 പ്രവേശനം) പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും, വിദൂര വിദ്യാഭ്യാസം ഒന്നും രണ്ടും വർഷം ബിരുദം (ഏപ്രിൽ 2024 സെഷൻ 2011 മുതൽ 2016 വരെയുള്ള പ്രവേശനം) സപ്ലിമെന്‍ററി വിദ്യാർഥികളുടെയും ഗ്രേഡ് കാർഡുകൾ, 22ന് രാവിലെ 10.30 മുതൽ ഉച്ച കഴിഞ്ഞ് 2.30 വരെ കണ്ണൂർ സര്വകലാശാലായുടെ മാനന്തവാടി കാന്പസിൽ (മാമട്ടംകുന്ന്), വച്ച് വിതരണം ചെയ്യും. ഹാൾ ടിക്കറ്റ്/ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം വിദ്യാർഥികൾ നേരിട്ട് ഹാജരാകണം. നേരിട്ട് ഹാജരാകാത്ത വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ മറ്റുള്ളവരുടെ കൈവശം നൽകുന്നതല്ല.
കായിക പുരസ്കാരത്തിന് അപേക്ഷിക്കാം
കായിക മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കുന്ന സർവകലാശാലയുടെ കീഴിലുള്ള കോളജുകൾക്ക് 20232024 വർഷത്തെ ജിമ്മി ജോർജ് അവാർഡിനും സർവകലാശാല ഓവറോൾ ചാമ്പ്യൻഷിപ് ട്രോഫിക്കും, സ്പോർട്സ് സ്കോളർഷിപ്പിനും വേണ്ടിയുള്ള, അപേക്ഷ ക്ഷണിച്ചു കൊണ്ട് സർവകലാശാലയുടെ മുഴുവൻ അഫിലിയേറ്റ് കോളജുകളിലേക്കും ഡിപ്പാർട്മെന്‍റുകളിലേക്കും മെയിൽ അയച്ചിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകൾ 24082024 തീയതിക്കുള്ളിൽ മാങ്ങാട്ടുപറമ്പ് കാന്പസിൽ പ്രവർത്തിക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് ഓഫീസിൽ ലഭിക്കണം.
താത്കാലിക അധ്യാപക നിയമനം
കണ്ണൂർ സർവകലാശാല ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് പഠനവകുപ്പിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. യുജിസി നിഷ്കർഷിക്കുന്ന യോഗ്യത ഉള്ളവർ 22ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം.
സ്പോട്ട് അഡ്മിഷൻ
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ കാന്പസിൽ എംഎസ്‌സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബിഎസ്‌സി ഫിസിക്സ്/ കെമിസ്ട്രി ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 21 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ പ്രോഗ്രാം കോഓർഡിനേറ്റർ മുന്പാകെ ഹാജരാകണം. ഫോൺ: 9447956884, 8921212089
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാന്പസിൽ എം എസ് സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിൽ ജനറൽ വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. ലൈഫ് സയൻസിലെ ഏതെങ്കിലും ഒരു വിഷയത്തിൽ 50% മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 21ന് രാവിലെ 10.30 ന് പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9663749475
മാങ്ങാട്ടുപറമ്പ് കാന്പസിൽ പ്രവർത്തിക്കുന്ന എൻവയോൺമെന്‍റൽ സ്റ്റഡീസ് പഠന വകുപ്പിൽ എം എസ് സി എൻവയോൺമെന്‍റൽ സയൻസ് പ്രോഗ്രാമിന് എസ്‌സി/ എസ് ടി/ ഇ ഡബ്ല്യൂ എസ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 23ന് രാവിലെ 10.30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800
പയ്യന്നൂർ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ടി പഠന വകുപ്പുകളിൽ നടത്തുന്ന അഞ്ച് വർഷ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. സയൻസ് വിഷയത്തോടെ പന്ത്രണ്ടാം തരം 50% ൽ അധികം മാർക്കോടെ പാസായ വിദ്യാർഥികൾക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ സാക്ഷ്യപത്രങ്ങളുടെ അസൽ സഹിതം 21ന് രാവിലെ 11ന് പയ്യന്നൂർ കാന്പസിലെ ഫിസിക്‌സ് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 04972806401, 9447649820