പിജി പ്രവേശനം; സ്പോട്ട് അഡ്മിഷൻ
ഗവൺമെന്റ്/എയ്ഡഡ് കോളജുകളിലെ പിജി പ്രോഗ്രാമുകളിലെ എസ്സി/എസ്ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും 19നു സ്പോട്ട് അഡ്മിഷൻ നടത്തും. പങ്കെടുക്കുന്നവർ ഇന്നു മുതൽ 16 വരെയുള്ള തീയതികളിൽ അതത് കോളജുകളിൽ അപേക്ഷ സമർപ്പിക്കണം.
സെൽഫ് ഫിനാൻസിംഗ് കോളജുകളിലെ എസ്സി/എസ്ടി ഉൾപ്പെടെയുള്ള പിജി ഒഴിവുകളിലേക്ക് ഓഗസ്റ്റ് 23, 24 തീയതിയിൽ സ്പോട്ട് അഡ്മിഷൻ നടത്തും. പങ്കെടുക്കുന്നവർ 21, 22 തീയതികളിൽ അതത് കോളജുകളിൽ അപേക്ഷ സമർപ്പിക്കണം. വേക്കൻസി ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ നൽകും.
പുനർമൂല്യ നിർണയഫലം
ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2023) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽപ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾപ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും.
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാന്പസിൽ പ്രവർത്തിക്കുന്ന എൻവയോൺമെന്റൽ സ്റ്റഡീസ് പഠന വകുപ്പിൽ എംഎസ്സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ 16ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠന വകുപ്പിൽ എത്തണം. ഫോൺ: 9946349800.
കണ്ണൂർ സർവകലാശാലയുടെ ഫിസിക്സ് പഠന വകുപ്പിൽ എംഎസ്സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്), എംഎസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകൾക്ക് ഇഡബ്ല്യുഎസ് കാറ്റഗറിയിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 16ന് രാവിലെ 10.30 ന് പയ്യന്നൂർ കാമ്പസിലുള്ള പഠനവകുപ്പിൽ എത്തണം. ഫോൺ: 04972806401, 9447649820.