എയ്ഡഡ് ബിരുദ പ്രോഗ്രാം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024 2025 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി ഗവ./ എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്കുള്ള വിദ്യാർഥികളുൾടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം ഗവ./ എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് പ്രോഗ്രാമുകളിൽ ഓപ്ഷൻ നിലനിർത്തിയവരെയാണ് റാങ്ക് ലിസ്റ്റുകളിലേക്ക് പരിഗണിച്ചിട്ടുള്ളത്. റാങ്കു നില സ്റ്റുഡന്റ് ലോഗിൻ വഴി പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, കോളജുകളിലെ സീറ്റ് വേക്കൻസി എന്നിവ പരിശോധിച്ച് ഓഗസ്റ്റ് 19നു മുൻപായി കോളജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. അഫിലിയേറ്റഡ് കോളജുകൾ/സർവകലാശാല സെന്ററുകൾ എന്നിവയിലെ സ്വാശ്രയ കോഴ്സുകളിൽ സീറ്റുകൾ നികത്തുന്നതിനായി അതത് കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് ഒന്നു മുതൽ ലഭ്യമാക്കിയിട്ടുണ്ട്.
അസി. പ്രഫസർ നിയമനം
കാലിക്കട്ട് സർവകലാശാലാ തുഞ്ചൻ മാനുസ്ക്രിപറ്റ് റെപ്പോസിറ്ററി ആൻഡ്് മൾട്ടിഡിസിപ്ലിനറി റിസർച്ച് സെന്ററിലെ എം.എ. എപ്പിഗ്രാഫി ആൻഡ് മാനുസ്ക്രിപറ്റോളജി കോഴ്സിന് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നതുനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 55 ശതമാനം മാർക്കോടുകൂടിയ എം.എ. എപിഗ്രാഫി/ എം.എ. മ്യൂസിയോളജി/എം.എ. മാനുസ്ക്രിപറ്റോളജി ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി./ നെറ്റ്/ ജെ.ആർ.എഫ്. പ്രായപരിധി: 64 വയസ്. ഓണ്ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 23. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഗസ്റ്റ് അധ്യാപക ഒഴിവ്
കാലിക്കട്ട് സർവകലാശാലാ രസതന്ത്ര പഠനവകുപ്പിൽ അസി. പ്രഫസർ തസ്തികയിലേക്കു മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 21നു രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം.
ബി.ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
കാലിക്കട്ട് സർവകലാശാലാ എൻജിനീയറിംഗ് കോളേജിലെ 2024 2025 അധ്യായന വർഷത്തെ ഒഴിവുള്ള ബി.ടെക്. ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 13 മുതൽ നടക്കും. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻജ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടക്കുക. ലാറ്ററൽ എൻട്രി പരീക്ഷാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അസൽ രേഖകൾ സഹിതം കോളജിൽ വന്ന് പ്രവേശനം നേടാവുന്നതാണ്. കീം പരീക്ഷ എഴുതാത്തവർക്ക് ഫസ്റ്റ് ഇയറിൽ എൻ.ആർ.ഐ. ക്വാട്ടയിൽ പ്രവേശനം നേടാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിവരങ്ങൾക്ക് ഫോണ്: 9567172591.
എം.സി.എ./ബി.സി.എ. സീറ്റൊഴിവ്
പാലക്കാട് കൊടുവായൂരുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കന്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ., ബി.സി.എ. ജനറൽ/ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. സെന്ററിൽ നേരിട്ടു വന്നു അപേക്ഷിക്കാവുന്നതാണ്. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് സന്പൂർണ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 9447525716.
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കന്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ. ഹോണേഴ്സ് കോഴ്സിൽ എൽ.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്. സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 14നു രാവിലെ 11 ന് സന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 0487 2607112, 9400749401, 8547044182.
പരീക്ഷാ അപേക്ഷ
സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾക്കുള്ള സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്. (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾക്കു പിഴ കൂടാതെ സെപ്റ്റംബർ രണ്ടു വരെയും 190 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ഓഗസ്റ്റ് 13 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം എം.എ. അറബിക് വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ ഓഗസ്റ്റ് 13നു രാവിലെ 10.30ന് നടക്കും. കേന്ദ്രം: ടി.എം.ജി. കോളേജ് തിരൂർ
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം എം.കോം. വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ ഓഗസ്റ്റ് 16നു രാവിലെ 11 നു നടക്കും. കേന്ദ്രം: ഗവ. കോളേജ് മടപ്പള്ളി, സെന്റ് തോമസ് കോളേജ് തൃുൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ജൂണ് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.വോക്. മൾട്ടിമീഡിയ (ഇആഇടട 2020, 2021 പ്രവേശനം) ഏപ്രിൽ 2022, 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ വിവിധ എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.ബി.ഇ., എം.കോം. എം.എസ്സി. ഹെൽത് ആന്റ് യോഗ തെറാപ്പിൽ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം/ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ ബി.എ., ബി.എസ് സി., ബി.എ. അഫ്സൽഉൽഉലമ (2018 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.