University News
ഹാൾടിക്കറ്റ്
കണ്ണൂർ യൂണിവേഴ്സിറ്റ് അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും എട്ടിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംസിഎ ഡിഗ്രി (റഗുലർ 2020 അഡ്മിഷൻ ആൻഡ് സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്/ മേഴ്സി ചാൻസ് 20142019 അഡ്മിഷൻ) മെയ് 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

അഫിലിയേറ്റഡ് കോളജുകളിൽ 10ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ അപ്ലൈഡ് സൈക്കോളജി (റഗുലർ) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ് കാന്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ഫൈവ് ഇയർ ഇൻറ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ക്ലിനിക്കൽ സൈക്കോളജി പ്രോഗ്രാമിൽ എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എട്ടിന് രാവിലെ 11 ന് പഠനവകുപ്പിൽ നേരിട്ട് എത്തിച്ചേരണം. ഫോൺ: 04972782441

അസിസ്റ്റന്‍റ് പ്രഫസർ

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ കാന്പസിലെ ജ്യോഗ്രഫി പഠനവകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്‍റർവ്യൂ 11ന് രാവിലെ 11ന് പഠനവകുപ്പിൽ നടത്തും. യുജിസി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതകൾ ഉള്ളവർ അസൽ പ്രമാണങ്ങൾ സഹിതം പഠനവകുപ്പിൽ എത്തണം. ഫോൺ: 9447085046

ലാബ് അസിസ്റ്റന്‍റ്

കണ്ണൂർ സർവകലാശാല പയ്യന്നൂർ കാന്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി പഠനവകുപ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. ബിഎസ്‌സി കെമിസ്ട്രി ആണ് അടിസ്ഥാന യോഗ്യത. എംഎസ്‌സി കെമിസ്ട്രി ഉള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ പ്രമാണങ്ങളും കോപ്പിയും സഹിതം എടാട്ട് സ്വാമി ആനന്ദതീർത്ഥ കാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി പഠനവകുപ്പിൽ ഒൻപതിനു രാവിലെ 10.30 ന് ഇന്‍റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.